0%

Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]

Author : ne-na Read All Parts 970

വീട്ടിൽ ഉണ്ടായ അവസ്ഥ പറഞ്ഞിരുന്നു. ജീനയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരാൻ മാത്രമാണ് വാസുദേവൻ അവന് മറുപടി നൽകിയത്. വാസുദേവന്റെ വിളി കേട്ട് വീടിന് വെളിയിലേക്ക് വന്ന അംബിക ജീനയെ കണ്ട് പറഞ്ഞു. "മോളെന്താ മുറ്റത്തു തന്നെ നിൽക്കുന്നെ, അകത്തേക്ക് കയറി വാ." വാസുദേവൻ പറഞ്ഞു. "നിങ്ങളെ കാണാഞ്ഞ് ടെൻഷൻ അടിച്ചിരിക്കയായിരുന്നു അവൾ." ജീനയെയും കൂട്ടി വീടിനുള്ളിലേക്ക് കയറുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു. "ഇവളും കൂടെ ഉള്ളതുകൊണ്ട് പതുക്കെയാ ബൈക്ക് ഓടിച്ചത്. അതാ ഇത്ര ലേറ്റ് ആയത്." "എങ്കിൽ ഇവൾ എന്നും നിന്റെ കൂടെ ഉള്ളതായിരുന്നു നല്ലത്, ബൈക്കിൽ കയറുമ്പോൾ ഉള്ള നിന്റെ സ്പീഡിലുള്ള പോക്കൊന്നു കുറയുമല്ലോ." ഒരു ചിരിയോടെ അവൻ ചോദിച്ചു. "വിദ്യ വന്നില്ലേ?" "അവൾ രാവിലെ ഇങ്ങെത്തി. എപ്പോൾ കുളിക്കുവാണെന്ന് തോന്നുന്നു. പറഞ്ഞു തീർന്നപ്പോഴേക്കും കുളിയും കഴിഞ്ഞു തല തോർത്തികൊണ്ട് അവിടേക്ക് വന്ന വിദ്യ ചോദിച്ചു. "അപ്പോൾ ഇതാണല്ലേ ജീന.. ഏട്ടൻ പറഞ്ഞു കേട്ടിട്ടേ ഉള്ളു, ആളെ നേരിട്ട് കാണുന്നത് ഇപ്പോഴാ." ജീന വിദ്യയെ നോക്കി ചിരിച്ചു. വിദ്യ എപ്പോൾ എം.ബി.ബി.എസ്. ഒന്നാം വർഷ വിദ്യാർത്ഥി ആണ്. ഓണത്തിന് ലീവ് എടുത്ത് വീട്ടിലേക്ക് വന്നതാണവൾ. ജീനയും വിദ്യയും ഒരേ പ്രായക്കാരാണ്. ജീന വിദ്യയെ ശ്രദ്ധിച്ചു. ശ്രീഹരിയെപോലെ തന്നെ വെളുത്തിട്ടാണ്. പക്ഷെ അവന്റെ അത്ര പൊക്കം ഇല്ല. തോളിനു താഴെവച്ച് മുടി കട്ട് ചെയ്തിരിക്കുന്നു. ശ്രീഹരി വിദ്യയോട്പറഞ്ഞു. "ജീനക്ക് ഒരു റൂം കാണിച്ച് കൊടുക്ക് നീ, നല്ല യാത്ര ക്ഷീണം കാണും അവൾക്ക്." "മുകളിൽ തന്നാണ് 'അമ്മ ജീനക്കും മുറി ഒരുക്കിയിരിക്കുന്നെ." ശ്രീഹരിയുടെയും മുറി മുകളിൽ തന്നെ ആയിരുന്നു. അവൻ ജീനയെയും കൂട്ടി പടികൾ കയറി നടന്നു. വിദ്യയും അവരോടൊപ്പം കൂടി. "ഏട്ടൻ ഇന്നിനി പുറത്തക്ക് പോകുന്നുണ്ടോ?" "ഇന്നിനി ഒന്നും ഇല്ല. ഒന്ന് കുളിക്കണം, കഴിക്കണം, കിടക്കണം. അത്രേ ഉള്ളു." ജീന ആകെ ടെൻഷനിൽ ആയിരുന്നു. പുതിയ വീട് ആൾക്കാർ.. ആരുടേയും സ്വഭാവം അറിയില്ല. എങ്ങനെ ഓരോരുത്തരോട് പെരുമാറണമെന്നും അറിയില്ല. ജീനയുടെ മുഖത്തെ ടെൻഷൻ കണ്ട് ശ്രീഹരി പറഞ്ഞു. "നിന്നാണ് രണ്ടും ഒരേ പ്രായമാണ്, ജീനക്ക് ഇവൾ ഇവിടെ ഒരു

💬 Comments

View all comments