0%

Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]

Author : ne-na Read All Parts 1.7K

മുഖത്തോടെ നെറ്റിയിൽ തൊട്ട് കാണിച്ചു. അവൾ കുസൃതി നിറഞ്ഞ മുഖത്തോടെ പറഞ്ഞു. "നീ അവളെ ഉമ്മ വച്ചിട്ടുണ്ടെങ്കിൽ എനിക്കും ഉമ്മ വേണം." അതിശയം നിറഞ്ഞ മുഖത്തോടെ അവൻ ക്ലാരയെ നോക്കി. അവളുടെ മുഖത്ത് കുസൃതി മാറി നാണം നിറഞ്ഞു തുടങ്ങിയിരുന്നു. ചുണ്ടിൽ തൊട്ട് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു. "നെറ്റിയിൽ അല്ല ഇവിടാ എനിക്ക് വീണുന്നെ.." ശ്രീഹരി അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിലേക്ക് നോക്കി, അവളുടെ വെളുത്ത കവിളുകളും ചുവന്നു തുടങ്ങിയിരിക്കുന്നു. ശ്രീഹരി സാവധാനം തന്റെ മുഖം അവളിലേക്കടിപ്പിച്ചപ്പോൾ ക്ലാര കണ്ണുകൾ ഇറുക്കി അടച്ചു. അവളുടെ ചുവന്ന അധരങ്ങളിൽ ചെറുതായി ചുംബിച്ച് അവൻ അകന്നുമാറാൻ നോക്കിയപ്പോൾ അവൾ പെട്ടെന്ന് കണ്ണ് തുറന്ന് അവന്റെ തല പിടിച്ചു തന്നിലേക്ക് വീണ്ടും അടിപ്പിച്ചു. ഒരു ദീർഘനേര ചുംബനത്തിനുള്ള തുടക്കമായിരുന്നു അത്. കുറച്ചു സമയങ്ങൾക്കുളിൽ തന്നെ അവളുടെ ചുണ്ടുകൾ തന്റെ വായ്ക്കുള്ളിൽ ആക്കി ഉറിഞ്ചുവാൻ തുടങ്ങി അവൻ. പെട്ടെന്നാണ് വീടിന്റെ ഡോർ തുറക്കുന്ന ശബ്‌ദം അവർ കേട്ടത്. രണ്ടുപേരും ഒരു ഞെട്ടലോടെ അകന്നുമാറി വാതിലിലേക്ക് നോക്കി. കണ്ണും മിഴിച്ച് അവരെ നോക്കി നിൽക്കുന്ന ജീനയെ ആണ് ശ്രീഹരിയും ക്ലാരയും കണ്ടത്. പെട്ടെന്നുള്ള ഞെട്ടൽ മാറിയപ്പോൾ ജീന ഒരു ചിരിയോടെ ചോദിച്ചു. "ഞാൻ വന്നത് കുറച്ച് നേരത്തെ ആയി പോയോ?" ക്ലാര നാണത്തോടെ മുഖം താഴ്ത്തി ഇരുന്നപ്പോൾ ചമ്മൽ മറക്കാനായി ശ്രീഹരി പറഞ്ഞു. "ഞാൻ ഇവളെ ഒന്ന് റൊമാന്റിക് മൂഡിൽ എത്തിച്ചതായിരുന്നു. അപ്പോഴേക്കും കയറി വന്നു നശിപ്പിച്ചല്ലോ നീ." "ഇച്ചായൻ ആള് ശരിയല്ലെന്ന് എനിക്ക് നന്നായി അറിയാം, അതുകൊണ്ടു തന്നാ ഞാൻ നേരത്തെ വന്നത്."

💬 Comments

View all comments