0%

Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]

Author : ne-na Read All Parts 1.7K

കഴിഞ്ഞപ്പോഴേക്കും അടുക്കള ജോലി തീർത്ത് ക്ലാര അവിടേക്കു വന്നു. ഷാൾ കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ട് അവൾ ചോദിച്ചു. "ഏതാ ഫാനിന്റെ സ്വിച്ച്?" സ്വിച്ച് ബോർഡ് ചൂണ്ടി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു. "അതിൽ അവസാനത്തേത്." ഫാനിന്റെ സ്വിച്ച് ഇട്ട ശേഷം അവൾ അവനൊപ്പം സോഫയിൽ വന്നിരുന്നു. അവർക്കിടയിൽ വീണ്ടും നിശബ്തത താളം കെട്ടി നിന്നപ്പോൾ ഒരു തുടക്കമിടണമല്ലോ എന്ന് കരുതി ശ്രീഹരി പറഞ്ഞു. "ഇന്നലെ അത് എനിക്കൊരു അബദ്ധം പറ്റിയതാ." അവൻ പറഞ്ഞു തീർന്നതും അവൾ ചോദിച്ചു. "ഒരു പെണ്ണിനെ ഉമ്മ വയ്ക്കുന്നതാണോ അബദ്ധം?" അവൻ നിശബ്തനായി ഇരുന്നു. കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നപ്പോഴേക്കും അവളുടെ മുഖത്ത് ചിരി നിറഞ്ഞു. "ഡാ ചെക്കാ, ഇന്നലെ ഇവിടെ എന്താ ഉണ്ടായതെന്നൊക്കെ എനിക്ക് മനസിലാകും." ചിരിച്ചു കൊണ്ടിരിക്കുന്ന അവളുടെ മുഖത്തേക്ക് അവൻ ചോദ്യ ഭാവത്തിൽ നോക്കി. "ഞാൻ ഇന്നലെ ഇഷ്ടമാണെന്നു പറഞ്ഞതിന്റെ ഒരു ആവേശത്തിൽ നീ അവളെ ഉമ്മ വച്ചു... ആ പൊട്ടി പെണ്ണാണെങ്കിൽ അവളുടെ മനസ്സിൽ ഒന്നും ഇല്ലാത്തോണ്ട് അതെന്നോട് വിളിച്ചു പറഞ്ഞു... പക്ഷെ.." അവൻ ആകാംഷയോടെ ചോദിച്ചു. "പക്ഷെ?" "നീ അവളെ ഉമ്മ വച്ചത് എനിക്ക് ഇഷ്ട്ടപെട്ടിട്ടൊന്നും ഇല്ല.. കാരണം ഞാൻ അത്ര വിശാലമനസ്കയായ പിന്നൊന്നും അല്ല.. എങ്കിലും ജീന ആയതുകൊണ്ട് ഞാൻ ഈ പ്രവിഷത്തേക്ക് ക്ഷമിക്കുന്നു.. ഇനി ഇങ്ങനൊന്ന് ആവർത്തിക്കലും" അവൻ പെട്ടെന്ന് തന്നെ പറഞ്ഞു. "ഓക്കേ ഓക്കേ .. ഇനി ഇങ്ങനുണ്ടാകില്ല." "എങ്കിലും ഒരു കാര്യം ബാക്കി ഉണ്ട്." "എന്താ?" "നീ അവളുടെ എവിടാ ഉമ്മ വച്ചത്?" അവൻ ജാള്യത നിറഞ്ഞ

💬 Comments

View all comments