Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]
ശ്രീഹരിക്ക് തോന്നിയില്ല. ശ്രീഹരിക്ക് ഇരിക്കാൻ ഒരു കസേര എടുത്തിട്ടുകൊണ്ട് ജീന പറഞ്ഞു. "ഇച്ചായൻ ഇരിക്ക്, ഞാൻ എപ്പോൾ വരാം." ജീന അടുക്കളയിലേക്ക് പോയപ്പോൾ അവളുടെ പിന്നാലെ ചേച്ചിയും അവിടേക്ക് പോയി. അടുക്കളയിൽ നിന്നും ചില അവ്യക്തമായ ബഹളങ്ങൾ ശ്രീഹരിക്ക് കേൾക്കാമായിരുന്നു. ജീന തനിക്കൊപ്പം വന്നതിനെ അവളൊരു അഴിഞ്ഞാടി നടക്കുന്ന പെണ്ണായി ചേച്ചി ചിത്രീകരിക്കുകയാണെന്ന് അവന് മനസിലായി. മാത്രമല്ല അതിനൊപ്പം അവൾ ഇനി വീട്ടിൽ നിൽക്കുന്ന ദിവസങ്ങളിൽ അവൾക്ക് കൊടുക്കേണ്ട ആഹാരത്തിന്റെ കണക്കുകൾ കൂടി ചേച്ചി പറഞ്ഞത് ശ്രീഹരിയെ ഒരുപാട് വിഷമിപ്പിച്ചു. കുറച്ച് സമയത്തിനകം ജീന ഒരു ഗ്ലാസിൽ വെള്ളവുമായി അവന്റെ മുന്നിൽ വന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് വ്യക്തമായി അവന് കാണാമായിരുന്നു. മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാൻ അവൾ ശ്രമിച്ചുവെങ്കിലും അത് പൂർണമായും പരാജയപെട്ടു. അവളിൽ നിന്നും വെള്ളവും ഗ്ലാസും വാങ്ങിക്കൊണ്ട് ശ്രീഹരി പറഞ്ഞു. "നീ പോയി അമ്മയെ കണ്ടിട്ട് വാ, നമുക്ക് എന്റെ വീട്ടിലേക്ക് പോകാം." ജീന അവനെ തന്നെ നോക്കി നിന്നു. "നിനക്ക് എന്റെ വീട്ടിൽ വരുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?" അവൾ ഇല്ല എന്നുള്ള അർഥത്തിൽ തലയാട്ടി. "എങ്കിൽ അമ്മയെ പോയി കണ്ടിട്ട് വാ, ഞാൻ വെളിയിൽ കാണും." ശ്രീഹരി ഗ്ലാസും വെള്ളവും താഴെ വച്ച് വെളിയിലേക്ക് നടന്നു. വീടിനുള്ളിൽ നിന്നും പിന്നും എന്തൊക്കെയോ ബഹളം കേട്ട് തുടങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ജീന ബാഗുമായി പുറത്തേക്കിറങ്ങി വന്നു. ബൈക്കിൽ അവന്റെ പിന്നിൽ ഇരിക്കുമ്പോൾ ജീന പൂര്ണ്മായും മൗന ആയിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം അവൾ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. അവന്റെ തോളിൽ
💬 Comments
View all comments