Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]
മുഖമവർത്തി ഇരുന്നു അവൾ. അവളുടെ മാനസികാവസ്ഥ ശരിയല്ല എന്നറിയാവുന്നതിനാൽ ശ്രീഹരിയും ഒന്നും മിണ്ടിയില്ല. ഉച്ചക്ക് വയറു വിശന്നു തുടങ്ങിയപ്പോൾ അവൻ ബൈക്ക് ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി. അപ്പോൾ മാത്രമാണ് ജീന അവന്റെ തോളിൽ നിന്നും മുഖം മാറ്റിയത്. അവളുടെ കണ്ണുകൾ നല്ലപോലെ കരഞ്ഞതിനാൽ ചുവന്നു കലങ്ങിയിരുന്നു. ബൈക്കിൽ നിന്നും ഇറങ്ങിയ ജീനയോട് ശ്രീഹരി പറഞ്ഞു. "മുഖമൊക്കെ കഴുകി നല്ല കുട്ടിയായിട്ടു വേണം ചോറ് കഴിക്കാൻ വന്നിരിക്കാൻ.. അതുപോലെ എന്റെ വീട്ടിലേക്കാണ് നിന്നെ കൂട്ടികൊണ്ട് പോകുന്നത്.. അവിടെ അച്ഛന് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് ആരും കരയുന്നത്, അതുകൊണ്ട് ഇനി കരഞ്ഞുപോകല്ലും." ജീന മുഖത്ത് പുഞ്ചിരി വരുത്തുവാൻ വിഫലമായ ഒരു ശ്രമം നടത്തി. അതുകണ്ട ശ്രീഹരി അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു. "പോയി മുഖം കഴുകിയിട്ടു വാ." ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ അവർ സന്ധ്യയോട് കൂടിയാണ് അവന്റെ വീട്ടിൽ എത്തിയത്. ശ്രീഹരി വീട്ട് മുറ്റത്ത് ബൈക്ക് നിർത്തുമ്പോൾ വാസുദേവൻ അവിടെ പുറംപണിക്കാരോട് സംസാരിച്ച് നിൽക്കുകയായിരുന്നു. ശ്രീഹരിയെ കണ്ടതും വാസുദേവൻ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു. "അംബികേ.. അവർ വന്നു." ജീനയുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ശ്രീഹരി അച്ഛനെ വിളിച്ച് അവളുടെ വീട്ടിൽ ഉണ്ടായ അവസ്ഥ പറഞ്ഞിരുന്നു. ജീനയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരാൻ മാത്രമാണ് വാസുദേവൻ അവന് മറുപടി നൽകിയത്. വാസുദേവന്റെ വിളി കേട്ട് വീടിന് വെളിയിലേക്ക് വന്ന അംബിക ജീനയെ കണ്ട് പറഞ്ഞു. "മോളെന്താ മുറ്റത്തു തന്നെ നിൽക്കുന്നെ, അകത്തേക്ക് കയറി വാ." വാസുദേവൻ പറഞ്ഞു. "നിങ്ങളെ കാണാഞ്ഞ് ടെൻഷൻ അടിച്ചിരിക്കയായിരുന്നു അവൾ." ജീനയെയും കൂട്ടി വീടിനുള്ളിലേക്ക്
💬 Comments
View all comments