0%

Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]

Author : ne-na Read All Parts 975

എടുക്കും.. അല്ലാതെ ഇവളെ പോലെ റൂമിൽ കയറി ഇരിക്കില്ല." ശ്രീഹരിയുടെ കൈയിൽ ഇടിച്ചുകൊണ്ടു വിദ്യ പറഞ്ഞു. "ഇവിടെ അമ്മക്ക് ഇപ്പോൾ ഏറ്റവും വലിയ സഹായം ചെയ്യുന്നത് ഞാനാണ്." "അതെങ്ങനെ?" "ഞാൻ അടുക്കളയിൽ കുക്കിങ്ങിന് കയറിയിരുന്നേൽ അമ്മക്ക് അതെല്ലാം ഒന്നും കൂടി ഉണ്ടാക്കേണ്ടി വന്നേനെ." അതുകേട്ട് അവരെല്ലാം ചിരിച്ച് പോയി. ജീന ക്ലാരയോട് പറഞ്ഞു. "അമ്മായി അമ്മയെ കൈയിൽ എടുക്കണമെങ്കിൽ നമുക്ക് അടുക്കളയിൽ കയറി തന്നെ സോപ്പ് ഇട്ട് തുടങ്ങാം." ജീന ക്ലാരയെയും കൂട്ടി അടുക്കളയിലേക്ക് നടന്നു. അവർ നടന്ന് പോകുന്നത് കണ്ട് വിദ്യ ശ്രീഹരിയുടെ തോളിൽ കൈമുട്ട് മടക്കി താങ്ങിനിന്നുകൊണ്ടു പറഞ്ഞു. "ഈ ഒരു കാര്യമാ എനിക്ക് മനസിലാകാത്തത്." "എന്ത്?" "സാധാരണ ഏതെങ്കിലും പെണ്ണിനോട് കാമുകൻ കൂടുതൽ അടുപ്പം കാണിച്ചാൽ കാമുകിക്ക് അവൾ ശത്രു ആകേണ്ടതാണ്. പക്ഷെ ഇവിടിപ്പോൾ ഇവർ അടയും ചക്കരയും പോലാണല്ലോ." "അതിന്റെ കാരണം നിനക്കിതുവരെ മനസിലായില്ലേ?" "ഇല്ല.." "ക്ലാരക്ക് നിന്നെപ്പോലെ കുശുമ്പ് ഇല്ലാത്തോണ്ട്." വിദ്യ ശ്രീഹരിയുടെ വയറ്റിൽ വേദനിപ്പിക്കാതെ ഒരു ഇടികൊടുത്തുകൊണ്ട് അവരുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു. ക്ലാര ജീനക്കൊപ്പം അടുക്കളയിലേക്ക് പോയതിന് ശേഷം ശ്രീഹരിക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. അവൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി അടുക്കളയിൽ പോയി വന്നുകൊണ്ടിരുന്നു. ശ്രീഹരി വീണ്ടും അടുക്കളയിലേക്ക് വന്നത് കണ്ട് വിദ്യ ചോദിച്ചു. "ഏട്ടൻ എന്താ കുറച്ച് നേരമായി അടുക്കളയിൽ കിടന്ന് കറങ്ങുന്നത്?" അതുകേട്ട് ജീനയുടെയും ക്ലാരയുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. വിദ്യയെ ഇടിക്കുന്നതായി ആഗ്യം കാണിച്ച് ശ്രീഹരി അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു. വിദ്യ ക്ലാരയുടെ അടുത്തേക്ക് ചെന്നുകൊണ്ടു പറഞ്ഞു. "ചേച്ചി ചേട്ടന്റെ അടുത്തേക്ക് ചെല്ലാൻ നോക്ക്, അല്ലെങ്കിൽ ആൾക്ക് ഒരു സമാധാനം കാണില്ല." ക്ലാര ഒരു ചിരിയോടെ അരിഞ്ഞുകൊണ്ടിരുന്ന കത്തി താഴെ വച്ചു. അപ്പോൾ വിദ്യ പറഞ്ഞു. "ജീനയെ കൂടി കൂടെ കൂട്ടിക്കോ. നിങ്ങൾ രണ്ടുപേരും മാത്രമായി മാറി നിന്നാൽ ആരെങ്കിലും ശ്രദ്ധിക്കും." ക്ലാര ജീനയെയും വിളിച്ച് ഹാളിലേക്ക് പോയി. അവർ അവിടെ ചെല്ലുമ്പോൾ ശ്രീഹരി കുറച്ചുപേരോട് സംസാരിച്ച് ഇരിക്കുകയായിരുന്നു. ജീന മുകളിലേക്ക് വരാൻ അവനെ കണ്ണുകൊണ്ട് ആഗ്യം കാണിച്ച ശേഷം ക്ലാരയെയും കൂട്ടി അവന്റെ റൂമിലേക്ക്

💬 Comments

View all comments