0%

Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]

Author : ne-na Read All Parts 1.7K

അന്നാണ് ഇവിടെ എല്ലാരും ഓണം കൊള്ളാൻ വരുന്നെ." ജീന പിന്നും അവിടെ പതുങ്ങി നിന്നപ്പോൾ 'അമ്മ ചോദിച്ചു. "മോള് ചായയാണോ കോഫി ആണോ കുടിക്കുന്നെ?" "എനിക്ക് രാവിലെ അതൊന്നും കുടിക്കുന്ന പതിവില്ല." ഒരു ഗ്ലാസിൽ കോഫി ഒഴിച്ച് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് 'അമ്മ പറഞ്ഞു. "എങ്കിൽ മോള് ഇത് ഹരിക്ക് കൊണ്ടുപോയി കൊടുക്ക്. ജീന ഗ്ലാസും വാങ്ങി ശ്രീഹരിയുടെ റൂമിലേക്ക് നടന്നു.അവൾ ചെല്ലുമ്പോൾ അവൻ മൂടിപ്പുതച്ചു കിടന്ന്ഉറക്കത്തിൽ ആയിരുന്നു. "ഇച്ചായാ.. എഴുന്നേറ്റ് കോഫി കുടിച്ചേ." പാതി ഉറക്കത്തിൽ കിടക്കുകയായിരുന്ന ശ്രീഹരി പുതപ്പ് മാറ്റി കൈയിലെ ഞൊട്ട ഓടിച്ചുകൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു. എന്നിട്ട് അവളുടെ കൈയിൽ നിന്നും കോഫി വാങ്ങി. ജീന അവനൊപ്പം ആ ബെഡിലേക്ക് ഇരുന്നു. കോഫി കുടിക്കുന്നതിനിടയിൽ അവൻ ചോദിച്ചു. "ഇന്നെന്താ നിന്റെ പരിപാടി?" "ഒരു പരിപാടിയും ഇല്ല. 'അമ്മ എന്നെ അടുക്കളയിൽ കയറാൻ സമ്മതിക്കുന്നില്ല." "എങ്കിൽ നമുക്കിന്ന് പുറത്ത് പോകാം. എനിക്ക് കുറച്ച് ഫ്രണ്ട്സിനെ കാണാൻ പോകാനുണ്ട്." അപ്പോഴേക്കും ഉറക്കം എഴുന്നേറ്റ് നേരെ അവന്റെ മുറിയിലേക്ക് വന്ന വിദ്യ പറഞ്ഞു. "എങ്കിൽ ഞാനും വരുന്നു.. അല്ലേങ്കിൽ ഞാൻ ഇന്ന് മൊത്തം ഇവിടെ പോസ്റ്റ് ആയിരിക്കും." "അതിന് നിന്നെ ആര് കൊണ്ട് പോകുന്നു." ബെഡിലേക്ക് വന്നിരുന്ന വിദ്യ പറഞ്ഞു. "ഞാൻ ഇല്ലാതെ നിങ്ങൾ ഇവിടന്നു പോകുന്നത് ഒന്ന് കാണാമല്ലോ.. ക്ലാര ചേച്ചിടെ കാര്യം ഞാൻ അമ്മയോട് പറഞ്ഞ് കൊടുക്കും." "അവളോട്‌ ഇതൊക്കെ പറഞ്ഞ എന്നെ പറഞ്ഞാൽ മതീല്ലോ.." ഒരു ചിരിയോടെ വിദ്യ അവന്റെ കൈയിൽ നിന്നും കോഫി വാങ്ങി ഒരു കവിൾ കുടിച്ചു. അത് കണ്ട്

💬 Comments

View all comments