0%

Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]

Author : ne-na Read All Parts 1.8K

സന്തോഷത്തോടെ പോകാൻ നോക്ക്." കൂടുതൽ നേരം അവിടെ നിന്നാൽ ജീന കരഞ്ഞു കുളമാക്കും എന്നറിയാവുന്നതിനാൽ ശ്രീഹരി പെട്ടെന്ന് തന്നെ അവളെയും കൂട്ടി അവിടെ നിന്നും ഇറങ്ങി. ഓണത്തിന് ശേഷമുള്ള കോളേജിലെ ദിനങ്ങൾ വളരെ പെട്ടെന്നാണ് കടന്നു പോയത്. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ എല്ലാം ക്ലാര ശ്രീഹരിക്കും ജീനക്കും ഒപ്പം തന്നെ ആയിരുന്നു. ക്ലാരയുടെയും ശ്രീഹരിയുടെയും പ്രണയ നിമിഷങ്ങൾക്ക് സാക്ഷിയായി ജീന എപ്പോഴും അവർക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ആ നല്ല ദിനങ്ങളും മാസങ്ങളും കടന്നു പോകുമ്പോൾ അവരുടെ സന്തോഷത്തിനൊക്കെ ഒരു അവസാനമെന്നവണ്ണം ഒരു ദിവസം രാവിലെ ജീനയുടെ 'അമ്മ മരിച്ചു എന്നാ വിവരവുമായി സിജോയുടെ കാൾ ശ്രീഹരിയെ തേടി എത്തി. ശ്രീഹരിക്ക് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ജീനയുടെ വീട്ടിൽ അവളോട് സ്നേഹമുണ്ടായിരുന്നത് അമ്മക്ക് മാത്രമായിരുന്നു. ആ ഒരാളും ഇല്ലാതായിരിക്കുന്നു. മരണം അവൾ വീട്ടിൽ എത്തിയിട്ട് അറിഞ്ഞാൽ മതിയെന്നുള്ള ഉദ്ദേശത്തിൽ ശ്രീഹരി അവളെയും കൂട്ടി വീട്ടിൽ നിന്നിറങ്ങി. ശ്രീഹരിയുടെ മുഖ ഭാവവും മൗനവും കണ്ടപ്പോൾ തന്നെ എന്തോ കുഴപ്പം ഉണ്ടെന്ന് ജീനക്ക് മനസിലായി. ബൈക്കിൽ പോകുമ്പോൾ എവിടേക്കാണ് പോകുന്നതിനുള്ള അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും അവളുടെ നിരന്തരമുള്ള ചോദ്യങ്ങൾക്കൊടുവിൽ അവൻ പറഞ്ഞു. "നിന്റെ അമ്മക്ക് അസുഖം കൂടി, കുറച്ച് സീരിയസ് ആണ്." അവന്റെ ആ മറുപടിക്കു ശേഷം അവൾ ഒന്നും ചോദിച്ചില്ല. അവന്റെ തോളിലേക്ക് മുഖമവർത്തി ഇരുന്നു. ശ്രീഹരിയുടെ പ്രവർത്തികളിൽ നിന്നും ജീനക്ക് കാര്യങ്ങൾ ഏകദേശം മനസിലായി ജീനയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ ആൾക്കാരൊക്കെ കൂടി നിൽപ്പുണ്ട്. ബൈക്കിൽ നിന്നും ഇറങ്ങിയ ജീനക്ക് അവിടത്തെ അന്തരീക്ഷം

💬 Comments

View all comments