0%

Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]

Author : ne-na Read All Parts 1.7K

കാണാനായി ക്ലാസ്സിന്റെ മുന്നിൽ വന്ന് നിൽക്കില്ലായിരുന്നോ.." "മ്മ്... നിൽക്കുമായിരുന്നു." "എന്നിട്ടെന്തേ ഇപ്പോൾ എന്നെ കാണാൻ അങ്ങനൊന്നും വന്ന് നിൽക്കത്തെ?" "മുൻപൊക്കെ അങ്ങനെ വന്ന് നിന്നിട്ടല്ലേ എന്നോട് മിണ്ടാതായത്.. ഇനി വീണ്ടും അങ്ങനൊക്കെ കാണാൻ വന്നിട്ട് മിണ്ടാതിരിക്കാനാണോ?' "ഇനി അങ്ങനെ കാണാൻ വന്നുന്നും പറഞ്ഞു ഞാൻ മിണ്ടാതിരിക്കില്ല." ജീന ശ്രീഹരിയുടെ മുഖത്തേക്ക് തന്നെ നോക്കി, അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. "ക്ലാര.. എനിക്ക് മനസിലായില്ല." "ഡാ പൊട്ടാ.. എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.. ഐ ലവ് യു.." ഇത് കേട്ടതും ജീന തന്റെ നെഞ്ചിൽ ഇരുന്ന ഫോൺ കൈയിൽ എടുത്തുകൊണ്ട് അവന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു. വർഷങ്ങളായി ക്ലാരയുടെ വായിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ കേട്ടതിന്റെ ഞെട്ടലിൽ ശ്രീഹരി കുറച്ചുനേരം സ്‌തംഭിച്ചിരുന്നു. പിന്നെ സന്തോഷം അടക്കാനാകാതെ അടുത്ത് അവനെ നോക്കി ചിരിച്ചുകൊണ്ടിരുന്ന ജീനയെ കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. അവന്റെ ആ ഒരു പ്രവർത്തിയിൽ അവൾ ആദ്യം ഒന്ന് ഞെട്ടി. പിന്നെ ഒരു നിമിഷം ചിന്തിച്ചപ്പോൾ പെട്ടെന്നുള്ള സന്തോഷത്തിൽ അവൻ ചെയ്തതാണെന്ന് അവൾക്ക് മനസിലായി. എങ്കിലും അവൾ ഫോൺ ചുണ്ടോടടുപ്പിച്ച വിളിച്ചു. "ചേച്ചി..." "എന്താടി?" പെട്ടെന്ന് ശ്രീഹരി അവളുടെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു കൊണ്ട് പറഞ്ഞു. "മിണ്ടരുത്.." അതുകേട്ട ക്ലാര ചോദിച്ചു. "എന്താ ജീന.. എന്താ അവൻ മിണ്ടരുതെന്നു പറഞ്ഞത്." ശ്രീഹരി ജീനയുടെ വാ പൊത്താൻ ശ്രമിക്കുന്നതിനിടയിൽ അവൾ ചിരിച്ചുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു. "ചേച്ചി.. ഇച്ചായൻ എന്നെ ഉമ്മ വച്ചു." അത് കേട്ട ക്ലാര കുറച്ചു നേരം നിശ്ശബ്ദതയായി.. എന്നിട്ടു പറഞ്ഞു.

💬 Comments

View all comments