0%

Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]

Author : ne-na Read All Parts 1.6K

കുട്ടി ആകണം." അത് കേട്ടപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു. "രണ്ടാമത്തേത് കുറച്ച് ഡ്രസ്സ് എടുക്കണം നിനക്ക്. അന്നെടുത്ത ഒരു ഡ്രെസ്സും കൊള്ളില്ലായിരുന്നു. ഈ പ്രാവിശ്യം ഞാൻ തന്നെ സെലക്ട് ചെയ്ത് കൊള്ളാം." വേണ്ട എന്ന് പറഞ്ഞാലും ശ്രീഹരി കേൾക്കില്ല എന്നറിയാവുന്നതിനാൽ അവൾ എതിർക്കാൻ പോയില്ല. . . ഓഫീസിനുള്ളിലേക്ക് നടന്നു വരുന്ന ശ്രീഹരിക്കൊപ്പം ഒരു പെൺകുട്ടിയെ കണ്ട് സ്റ്റാഫുകൾ എല്ലാം അവരെത്തന്നെ ശ്രദ്ധിച്ചു. ജീന ചെറിയ പേടി നിറഞ്ഞ കണ്ണുകളോടെ ശ്രീഹരിയോടൊപ്പം നടക്കുമ്പോൾ ഓഫീസ് മൊത്തം വീക്ഷിക്കുകയായിരുന്നു. അവൻ കൂടെ ഉള്ളത് മാത്രമായിരുന്നു അവൾക്കുള്ള ധൈര്യം. ശ്രീഹരിക്കൊപ്പം നടന്ന് വരുന്ന സുന്ദരിയായ പെൺകുട്ടിയെ കണ്ട് അത് ആരാണെന്നറിയാൻ അനുപമയുടെ ഉള്ളിലും ആകാംഷ നിറഞ്ഞു. അനുപമയുടെ മുന്നിൽ കൂടി ഒരു പുഞ്ചിരിയോടെ ശ്രീഹരി കാബിന് ഉള്ളിലേക്ക് നടന്നു കയറി, കൂടെ ജീനയും. ഓഫീസിനുള്ളിൽ കസേരയിൽ ഇരുന്ന ശ്രീഹരി തന്റെ മുന്നിൽ നിൽക്കുന്ന ജീനയുടെ പേടി നിറഞ്ഞ മുഖം കണ്ട് ഒരു പുഞ്ചിരിയോടെ ചോദിച്ചു. "നീ എന്തിനെയാ ഇങ്ങനെ പേടിക്കുന്നെ?" "ഞാൻ ആദ്യായിട്ട ഇങ്ങനെ ഒരു ജോലിക്ക് വരുന്നേ.. അതും ഇത്ര വലിയ ഓഫീസിൽ എത്ര അധികം സ്റ്റാഫുകൾക്ക് ഇടയിൽ." "നീ ഇവിടെ ആരെയാ പേടിക്കുന്നത്.. നിനക്ക് ഇവിടെ ജോലിയിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ നിന്നെ വഴക്ക് പറയേണ്ട ഒരേ ഒരാൾ ഞാൻ മാത്രമാണ്.. അത് മാത്രം നീ ഓർത്താൽ മതി." എന്നിട്ടും അവളുടെ ഉള്ളിലെ ഭയം വിട്ടൊഴിഞ്ഞിരുന്നില്ല. അത് മനസിലാക്കിയ ശ്രീഹരി പറഞ്ഞു. "ആദ്യത്തെ ദിവസം ആയത് കൊണ്ടാണ് നിനക്ക് ഈ ടെൻഷൻ.. ഞാൻ നിനക്ക് അനുപമയെ

💬 Comments

View all comments