0%

Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]

Author : ne-na Read All Parts 1.6K

പരിചയപ്പെടുത്തി തരാം." ശ്രീഹരി അനുപമയെ അവിടേക്ക് വിളിച്ചു. അവന്റെ വിളി കാത്ത് നിന്നത് എന്നവണ്ണം അനുപമ പെട്ടെന്ന് തന്നെ അവിടേക്കെത്തി. "അനുപമ.. ഇത് ജീന, നിന്റെ ഒഴുവിലേക്ക് ജീനയാണ് വരുന്നത്." അനുപമ ചെറിയൊരു ഞെട്ടലോടെയാണ് അത് കേട്ടത്. കാരണം ഒരു ഇന്റർവ്യൂ പോലും ഇല്ലാതെ നേരിട്ടുള്ള അപ്പോയ്ന്റ്മെന്റ്. ആ ഞെട്ടൽ മുഖത്ത് നിന്നും മറച്ച് പിടിച്ച്‌ കൊണ്ട് അനുപമ ജീനയെ നോക്കി ചിരിച്ചു. അവൾ തിരിച്ചും. ജീനയുടെ മുഖത്തെ ഐശ്വര്യവും മനം കവരുന്ന ചിരിയും ഒക്കെ കണ്ടപ്പോൾ തന്നെക്കാൾ സൗന്ദര്യം അവൾക്കുണ്ടെന്ന് അനുപമക്ക് തോന്നി. ഇനി സാറിന്റെ ബന്ധു ആയിരിക്കുമോ?.. പക്ഷെ ജീന എന്ന പേര് കേട്ടിട്ട് ഒരു ക്രിസ്ത്യൻ ആണെന്നും തോന്നുന്നു. അനുപമയുടെ മനസ്സിൽ കൂടി പലതരം ചിന്തകൾ കടന്ന് പോകുന്നതിനിടയിൽ ശ്രീഹരിയുടെ ശബ്‌ദം അവിടെ ഉയർന്നു. "അപ്പോൾ ജീന അനുവിന്റെ കൂടെ പൊയ്ക്കോ.. അനു കാര്യങ്ങളെല്ലാം പഠിപ്പിച്ച് തരും." കാബിന് പുറത്തേക്ക് ഇറങ്ങിയ അനുപമ ആദ്യം തന്നെ തനിക്കരികിലായി ജീനക്ക് ഒരു ടേബിളും കസേരയും ശരിയാക്കി. എന്നിട്ട് ജോലിയെ കുറിച്ചുള്ള ഒരു പ്രാഥമിക കാര്യങ്ങൾ വിവരിക്കുമ്പോൾ തന്നെ ഓഫീസിനുള്ളിൽ അനുപമക്ക് പകരമായി വരുന്ന ആളാണ് ജീന എന്ന ന്യൂസ് പരന്നിരുന്നു. സൗന്ദര്യ ദാഹികളായ ഓഫീസിനുള്ളിൽ ചെറുപ്പക്കാർ ഒളിഞ്ഞും തെളിഞ്ഞും ജീനയെ നോക്കുന്നത് അനുപമയുടെ ശ്രദ്ധയിൽ പെട്ട്, പക്ഷെ അവരെയൊന്നും ജീന ശ്രദ്ധിക്കുന്നേ ഇല്ല എന്നത് അനുപമയുടെ മുഖത്ത് ചിരി പടർത്തി. ജോലിയെ കുറിച്ചുള്ള ചെറിയൊരു വിവരണത്തിന് ശേഷം തന്റെ ഉള്ളിലെ ആകാംഷ കാരണം അനു ജീനയോട് ചോദിച്ചു. "ക്രിസ്ത്യൻ ആണോ?" "അതെ.. എന്താ?" "ഒന്നുമില്ല..

💬 Comments

View all comments