0%

Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]

Author : ne-na Read All Parts 1.6K

പേര് കേട്ടപ്പോൾ അങ്ങനെ തോന്നി." അപ്പോൾ ശ്രീഹരിയുടെ ബന്ധു അല്ല ജീന എന്ന് അനുപമക്ക് ഉറപ്പായി.. പക്ഷെ അവർ തമ്മിലുള്ള പരിചയം എന്തായിരിക്കും. "സാറിനെ എങ്ങനാ പരിചയം?" ജീന ചെറു ചിരിയോടെ പറഞ്ഞു. "ഞാനും ഇച്ചായനും ഒരുമിച്ച് പഠിച്ചതാണ്." അനുപമ പെട്ടെന്ന് ചോദിച്ചു. "ഇച്ചായനോ?" ജീന വലിയ കാര്യമല്ലാത്ത മട്ടിൽ പറഞ്ഞു. "സാറിനെ ഞാൻ ഇച്ചായൻ എന്നാണ് വിളിക്കാറ്." ജീനയും ശ്രീഹരിയും തമ്മിൽ മുൻകാല പരിചയം ഉണ്ടെന്ന് മനസിലായെങ്കിലും ജീന കുറച്ചധികം സ്വതത്രത്തോടെ അവനെ ഇച്ചായൻ എന്ന് വിളിക്കുന്നത് അനുപമക്ക് ഉള്ളിൽ ചെറിയൊരു അസൂയ ഉളവാക്കി. "ജീന നിങ്ങൾ മുൻപ് പരിചയം ഉള്ളവരായിരിക്കും.. പക്ഷെ ഓഫീസിനുള്ളിൽ ഇച്ചായൻ എന്ന് വിളിക്കുന്നത് സാറിന് ചിലപ്പോൾ ഇഷ്ട്ടപെട്ടെന്ന് വരില്ല.. " അനുപമയ്ക്കും ശ്രീഹരിയും തമ്മിൽ അടുത്തൊരു ബന്ധമുണ്ട് എന്ന് ജീനയെ അറിയിക്കുവാൻ വേണ്ടി ഇത്ര കൂടി അവൾ പറഞ്ഞു. "ഇവിടെ ഞാൻ പോലും സാർ എന്ന് തന്നാണ് വിളിക്കാറ്." പുഞ്ചിരി നിറഞ്ഞ മുഖത്തോടെ ജീന പറഞ്ഞു. "ഞാൻ സർ എന്ന് വിളിച്ചാലായിരിക്കും ഇച്ചായന്‌ ഇഷ്ടപ്പെടാത്തത്." അവളുടെ മറുപടി കേട്ട് അനുപമ ആശ്ചര്യത്തോടെ ജീനയുടെ മുഖത്തേക്ക് നോക്കി ഇരിക്കുമ്പോഴാണ് അവരുടെ അടുത്തേക്ക് ശ്രീഹരി വന്നത്. ചുണ്ടിൽ ഇരുന്ന സിഗറെറ്റ് കത്തിച്ച് കൊണ്ട് അവൻ ചോദിച്ച്. "ജീനാ.. കുഴപ്പമൊന്നും ഇല്ലല്ലോ?" "ഇല്ല.. അനു എനിക്ക് ഓരോന്ന് പറഞ്ഞു തരുകയായിരുന്നു." "എല്ലാം പെട്ടെന്ന് പഠിച്ചെടുക്കാൻ നോക്കണം.. അനു ഒരു മാസം കൂടിയേ ഇവിടെ കാണുള്ളൂ." ജീനാ പുഞ്ചിരിയോടെ തലയാട്ടി. ശ്രീഹരി അനുപമയോട് ഓഫീസ് കാര്യങ്ങൾ സംസാരിച്ച് തുടങ്ങിയപ്പോൾ ജീന അവിടെ നിന്നും എഴുന്നേറ്റ് പോയി

💬 Comments

View all comments