Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]
ഒരു ഗ്ലാസിൽ വെള്ളവുമായി തിരിച്ച് വന്നു. അവിടുള്ള ചെറുപ്പക്കാരൊക്കെ ഐശ്വര്യം തുളുമ്പുന്ന ജീനയുടെ ചലനങ്ങൾ ശ്രദ്ധിച്ച് നിൽക്കുമ്പോൾ എല്ലാരേയും ഞെട്ടിച്ച് കൊണ്ട് ജീന ഗ്ലാസും വെള്ളവും മേശപ്പുറത്ത് വച്ച ശേഷം അനുപമയോട് സംസാരിച്ച് നിൽക്കുന്ന ശ്രീഹരിയുടെ അടുത്തേക്ക് ചെന്ന് അവന്റെ പോക്കറ്റിലേക്ക് കൈ ഇട്ടു. ജീനയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ എന്താണ് അവൾ ചെയ്യുന്നതെന്ന് അറിയാതെ ശ്രീഹരിയും ഞെട്ടി. അപ്പോഴേക്കും അവൾ അവന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് കഴിഞ്ഞിരുന്നു. അനുപമ ഉൾപ്പെടെ അവിടുള്ളവർ എല്ലാം ഞെട്ടി നിൽക്കുമ്പോൾ ജീന അവന്റെ ചുണ്ടിൽ ഇരുന്ന സിഗരറ്റും കൈപ്പിടിയിൽ ഒതുക്കി കഴിഞ്ഞിരുന്നു. സിഗരറ്റ് പാക്കറ്റും എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റും മേശമേൽ ഇരുന്ന ഗ്ലാസിലെ വെള്ളത്തിലേക്കിട്ട ശേഷം ജീന യാതൊരു ഭാവ വ്യത്യാസവും കൂടാതെ തന്റെ കസേരയിലേക്ക് പോയിരുന്നു. തന്റെ സ്വകാര്യതയിലേക്ക് ആരെയും കടന്ന് കയറാൻ സമ്മതിക്കാത്ത ശ്രീഹരിയിൽ നിന്ന് ജീനക്ക് ഒരടിയിൽ കുറഞ്ഞതൊന്നും അവിടെ നിന്ന ആരും പ്രധീക്ഷിച്ചില്ല. എന്നാൽ എല്ലാരേയും അത്ഭുതപ്പെടുത്തികൊണ്ട് ജീനയുടെ പെട്ടെന്നുള്ള പ്രവർത്തിയുടെ ഞെട്ടലിൽ നിന്നും മുക്തനായ ശ്രീഹരി ഒരു പുഞ്ചിരിയോടെ തന്റെ കാബിനുള്ളിലേക്ക് നടന്നു. അപ്പോഴും യാതൊന്നും സംഭവിക്കാത്ത പോലെ ഇരിക്കുന്ന ജീനയുടെ മുഖത്തേക്ക് നോക്കിയ അനുപമയുടെ മനസിലേക്ക് കുറച്ച് മുൻപ് ജീന പറഞ്ഞ വാക്കുകൾ ഓടിയെത്തി. "ഞാൻ സർ എന്ന് വിളിച്ചാലായിരിക്കും ഇച്ചായന് ഇഷ്ടപ്പെടാത്തത്." തുടരും...
💬 Comments
View all comments