Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]
പോയതാണെന്ന് എനിക്ക് തോന്നിയിരുന്നു, ഇത് സാറിന് വാങ്ങിയത് തന്നാണ്." ശ്രീഹരി ഒരു ചെറു ചിരിയോടെ അവന്റെ കൈയിൽ നിന്നും സിഗരറ്റും വാങ്ങി അകത്തേക്ക് നടന്നു. നല്ല വിശപ്പുണ്ട്, ആ പെൺകൊച്ചിനും വിശക്കുന്നുണ്ടാകും എന്ന ചിന്തയിൽ കവർ രണ്ടും ഡൈനിങ്ങ് ഹാളിൽ മേശമേൽ വച്ച ശേഷം ശ്രീഹരി ചുണ്ടിൽ എരിയുന്ന സിഗററ്റുമായി മുകളിലേക്ക് നടന്നു. മുറിയുടെ മുന്നിൽ എത്തിയപ്പോൾ വാതിൽ അടച്ചിട്ടില്ല. പക്ഷെ ലൈറ്റ് ഇടാത്തതിനാൽ മുറിയിലാകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു. നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ആ പെൺകുട്ടി തുറന്നിട്ടിരിക്കുന്ന ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നത് അവന് കാണാമായിരുന്നു. മുറിയിലേക്ക് കയറിയ അവന്റെ കൈകൾ സ്വിച്ചിനായി പരതി, കുറച്ചുനേരത്തെ തിരച്ചിലിനൊടുവിൽ അവൻ മുറിയിൽ പ്രകശം നിറച്ചു. മുറിയിൽ ലൈറ്റ് വീണത് അറിഞ്ഞിട്ടും ആ പെൺകുട്ടി ജനലിൽ കൂടി പുറത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്. മുറിയിൽ നിറഞ്ഞ പ്രകാശത്തിന്റെ വെളിച്ചത്തിൽ അവൻ ആ പെൺകുട്ടിയെ നോക്കി. നീല കളർ ചുരിദാറാണ് ഇട്ടിരിക്കുന്നത്, അരവരെ നീളമുള്ള തിങ്ങി നിറഞ്ഞ മുടി. പിന്നിൽ നിന്നും നോക്കുമ്പോൾ ഒരു ഇരുപത്തിനാല്, ഇരുപത്തിയഞ്ച് വയസ് തോന്നിക്കുന്നുണ്ട്. ആ പ്രായത്തിനനുസരിച്ചുള്ള വണ്ണവും ഉണ്ട്. തിരിഞ്ഞു നിൽക്കുന്നതിനാൽ മുഖം കാണുവാൻ കഴിയുന്നില്ല. അവൻ സാവധാനം അവളുടെ പിന്നിൽ ചെന്ന് തോളിൽ കൈ വച്ചു. ശ്രീഹരിയുടെ സ്പര്ശനത്തിന്റെ ചൂട് അറിഞ്ഞ അവൾ തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം കണ്ടതും ശ്രീഹരി ഒരു ഞെട്ടലോടെ അവളുടെ തോളിൽ നിന്നും കൈ മാറ്റി പിന്നിലേക്ക് മാറി. അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. "ജീന.." ഒരു പ്രതീക്ഷയും ഇല്ലാതെ ശ്രീഹരിയെ പെട്ടെന്ന്
💬 Comments
View all comments