Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]
കണ്ടപ്പോൾ അവളുടെ മുഖം വിളറി വെളുത്തു, അത് പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിലിലേക്ക് വഴിമാറി. "ഇച്ചായാ.." ആ വിളിയിൽ പഴയ സ്നേഹമോ ഇമ്പമോ ഒന്നുമല്ല ദയനീയത മാത്രമാണ് ഉള്ളതെന്ന് അവന് മനസിലായി. തകർന്ന മനസുമായി അവൻ ബെഡിലേക്ക് ഇരുന്നപ്പോൾ അവൾ ജനൽ ആഴിയിൽ പിടിച്ച് നിന്നുകൊണ്ട് അവനെ നോക്കി കരയുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ജീനയെ കാണാൻ കൊതിച്ചെത്തിയപ്പോൾ അവളെ ഈ ഒരവസ്ഥയിൽ കാണേണ്ടി വരുമെന്ന് അവൻ കരുതിയിരുന്നില്ല. കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൾ പറഞ്ഞു. "വർഷങ്ങൾക്ക് മുൻപ് ഇച്ചായന്റെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും എന്റെ മനസിന്റെ ഉള്ളിൽ കുഞ്ഞൊരു അഹങ്കാരം ഉണ്ടായിരുന്നു. ഇച്ചായൻ എന്നെ പൊന്നുപോലെ നോക്കിക്കൊള്ളുമെന്നൊരു തോന്നൽ..പക്ഷെ..." പണ്ടത്തെ നിഷ്കളങ്കത മാറി ജീവിതം അവസാനിച്ചവളെ പോലെ നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ നോക്കി. "വർഷങ്ങൾക്ക് മുൻപ് എന്നെ ആ ഒരു അവസ്ഥയിൽ വീടിന് മുന്നിൽ ഉപേക്ഷിച്ചിട്ട് പോയിട്ട് എന്റെ ശരീരത്തിനായിട്ടാണല്ലോ ഇച്ചായൻ എന്റെ അടുത്തേക്കിപ്പോൾ വന്നത്." അവളുടെ വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ അവൻ പകച്ച് ഇരുന്നുപോയി. നിശബ്തത അവർക്ക് മുന്നിൽ മറ തീർത്തപ്പോൾ ശ്രീഹരി ബെഡിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു. എന്നിട്ട് അവളെ ആശ്വസിപ്പിക്കുവാൻ തന്നിലേക്ക് അടിപ്പിക്കാനെന്നവണ്ണം അവളുടെ തോളിൽ കൈ വച്ചതും ജീന അവന്റെ കൈകൾ പെട്ടെന്ന് തട്ടി മാറ്റി. ശ്രീഹരി പകച്ച് പോയൊരു നിമിഷം ആയിരുന്നു അത്, അവൻ ആ നിമിഷം മനസിലാക്കി.. പണ്ട് തന്റെ മടിയിൽ സ്വാതന്ത്രത്തോടെ അവകാശത്തോടെ കിടന്നുറങ്ങിയിരുന്ന ജീനയെ തനിക്ക് നഷ്ടമായിരിക്കുന്നു, ഇപ്പോൾ മുന്നിൽ നിൽക്കുന്ന ജീന ഏതൊരാണിനെയും പോലെ തന്റെ ശരീരം പങ്കുവയ്ക്കാൻ വന്ന
💬 Comments
View all comments