0%

Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]

Author : ne-na Read All Parts 1.6K

ഒരുത്തനായാണ് തന്നെയും കാണുന്നത്. തകർന്നടിഞ്ഞ മനസുമായി അവൻ ബെഡിലേക്ക് ഇരുന്നു. 'ഈ വർഷങ്ങൾക്കിടക്ക് എപ്പോഴെങ്കിലും ഒന്ന് അവളെ പറ്റി ചിന്തിച്ചിരുന്നെങ്കിൽ ഒന്ന് കാണുവാൻ ശ്രമിച്ചിരുന്നു എങ്കിൽ ജീനക്ക് ഈ ഗതി വരില്ലായിരുന്നു' എന്ന ചിന്ത അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു. കണ്ണിൽ നിന്നും ഒഴുകി തുടങ്ങിയ കണ്ണുനീരിനെ പിടിച്ചു നിർത്തുവാൻ അവനായില്ല. ഒരു പൊട്ടിക്കരച്ചിലിൽ ആണ് അതവസാനിച്ചത്. കട്ടിലിൽ മുഖം പൊത്തിപ്പിടിച്ചിരുന്ന് കരയുന്ന ശ്രീഹരിയെ ജീന കുറച്ച് സമയം നോക്കി നിന്നു. ഇതിന് മുൻപൊരിക്കലും ശ്രീഹരി കരഞ്ഞ് അവൾ കണ്ടിട്ടില്ല. അവൻ തന്റെ മുന്നിൽ ഇരുന്നു കരയുന്ന കണ്ടപ്പോൾ ജീനയുടെ ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യവും സങ്കടവും എല്ലാം അവന്റെ കണ്ണുനീരിൽ ഉരുകി ഇല്ലാതായി. അവളുടെ ഇച്ചായന്റെ ജീന ആയി മാറുകയായിരുന്നു ആ നിമിഷം അവൾ. അവൾക്കൊരിക്കലും തന്റെ ഇച്ചായൻ ഇരുന്ന് കരയുന്നത് കണ്ട് നിൽക്കാനാവില്ലായിരുന്നു. അവൾ ഓടിച്ചെന്ന് കട്ടിലിൽ ഇരിക്കുന്ന അവന്റെ മുന്നിൽ തറയിൽ മുട്ടുകുത്തി ഇരുന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. "എന്നോട് ക്ഷമിക്ക് ഇച്ചായാ, ഞാൻ എന്റെ വിഷമം കൊണ്ട് എന്തൊക്കെയോ പറഞ്ഞു പോയതാ." അവളെ തറയിൽ നിന്നും പിടിച്ച്‌ എഴുന്നേൽപ്പിച്ച് തന്റെ അരികിലേക്ക് ഇരുത്തികൊണ്ട് അവൻ പറഞ്ഞു. "നീ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ. നിന്നെ സംരക്ഷിക്കേണ്ട ഞാൻ കുറച്ചു വർഷങ്ങളായി നിന്നെ പാടെ മറന്നു കളഞ്ഞിരുന്നു. ശ്രീഹരിയുടെ ചിന്ത ഓർമകളുടെ ലോകത്തായി. ജീനയുടെ അമ്മയുടെ മരണത്തിന് അവളുടെ വീട്ടിൽ നിൽക്കുമ്പോൾ വന്നത് അച്ഛന്റെ മരണം അറിയിച്ചുകൊണ്ടുള്ള ഫോൺ വിളി ആയിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. കുടുംബത്തിന്റെ നട്ടെല്ലായിരുന്നു

💬 Comments

View all comments