0%

Chapter Title : എന്റെ നിലാപക്ഷി 5 [ ne-na ]

Author : ne-na Read All Parts 561

എന്റെ നിലാപക്ഷി 5 Ente Nilapakshi Part 5 | Author : Ne-Na | Previous part

കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ജീന അനുപമയുമായി നല്ല സൗഹൃദത്തിലായി. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളൊക്കെ ജീന പെട്ടെന്ന് മനസിലാക്കി എടുക്കുവാൻ മിടുക്കി ആയതിനാൽ ജോലിയെ കുറിച്ച് പഠിപ്പിച്ചെടുക്കുവാൻ അനുപമയ്ക്കും എളുപ്പമായിരുന്നു. ജീന ശ്രീഹരിക്ക് ഒപ്പം ഒരേ വീട്ടിലാണ് താമസം എന്ന ന്യൂസ് ഈ കുറച്ച് ദിവസങ്ങൾക്കുളിൽ തന്നെ ഓഫീസിനുള്ളിൽ പരന്നിരുന്നു. ശ്രീഹരിയും ജീനയും പ്രണയത്തിലാണ് അവർ തമ്മിൽ ഉടൻ വിവാഹിതനാകും എന്നതായിരുന്നു സ്റ്റാഫുകൾക്ക് ഇടയിലുള്ള സംസാരം. ജീന ശ്രീഹരിയോട് കാണിക്കുന്ന അമിത സ്വതന്ത്രവും ആ സംസാരങ്ങൾക്ക് ബലമേകി. അതുകൊണ്ട് തന്നെ ജീനയോട് ഒരു ബഹുമാനത്തോടെ മാത്രമാണ് അവിടുള്ളവർ പെരുമാറിയിരുന്നത്. അനുപമ പക്ഷെ അവർ പ്രണയത്തിലായിരുന്നെന്ന് വിശ്വസിച്ചിരുന്നില്ല. അന്നൊരു ദിവസം ഓഫീസിൽ ലഭിച്ച ഫ്രീ ടൈമിൽ അനുപമ ജീനയോട് ചോദിച്ചു. "ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?" ജീന ആകാംഷയോടെ ചോദിച്ചു. "എന്താ?" "ഞാൻ ഇത് ചോദിക്കണോ വേണ്ടയോ എന്ന് ഒരുപാട് പ്രാവിശ്യം ആലോചിച്ചു, ഒരു ആകാംഷകൊണ്ട് എപ്പോൾ ചോദിക്കുവാണ്." ജീന അനുപമയുടെ മുഖത്ത് തന്നെ നോക്കി. "ജീനയും സാറും തമ്മിൽ പ്രണയത്തിലാണോ?" പരിസരം മറന്നുള്ള ഒരു പൊട്ടിച്ചിരി ആയിരുന്നു ജീനയുടെ മറുപടി. അനുപമ പെട്ടെന്ന് തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കിയ ശേഷം ജീനയുടെ വാ പൊത്തി പിടിച്ചു. എന്നിട്ട് നാണം കെടുത്തരുത് എന്ന് മുഖം കൊണ്ട് ആഗ്യം കാണിച്ചു. ചിരി കടിച്ചമർത്തി അനുപമയുടെ കൈ മുഖത്ത് നിന്നും മാറ്റിക്കൊണ്ട് ജീന ചോദിച്ചു. "എന്താ അനുവിന് ഇങ്ങനെ ഒരു പൊട്ടത്തരം തോന്നാൻ കാരണം?" "ജീന സാറിനോട് കാണിക്കുന്ന സ്വാതന്ത്രം കണ്ട് ചോദിച്ച് പോയതാണ്." കാബിനുള്ളിൽ ഇരിക്കുന്ന ശ്രീഹരിയെ നോക്കികൊണ്ട്‌ ജീന പറഞ്ഞു. "എന്റെ അറിവിൽ ഇച്ചായന്‌ ഒരേയൊരു പ്രണയമേ ഉള്ളായിരുന്നു.. അത് ക്ലാര ചേച്ചിയോടായിരുന്നു." ശ്രീഹരിയുടെ ജീവിതത്തിൽ ക്ലാര എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു എന്ന് അനുപമ അപ്പോഴാണ് അറിയുന്നത്. "അവരുടെ പ്രണയ നിമിഷങ്ങളുടെ എല്ലാം സാക്ഷി ഞാൻ ആയിരുന്നു." "എന്നിട്ട് അവർ എന്താ ഒന്നിക്കാഞ്ഞെ?" അവൾ ശ്രീഹരിക്കും

💬 Comments

View all comments