Chapter Title : എന്റെ നിലാപക്ഷി 5 [ ne-na ]
എന്തോ മറക്കാൻ ശ്രമിക്കുന്നതായി അനുപമക്ക് തോന്നി. പക്ഷെ അതിനെ കുറിച്ച് ചൂഴ്ന്ന് ചോദിക്കുവാൻ അവൾ ആഗ്രഹിച്ചില്ല. പക്ഷെ ശ്രീഹരിയുടെ കാര്യം സംസാരിക്കാൻ അവൾക്ക് താല്പര്യം ഉണ്ടായിരുന്നു. "അതിനെ കുറിച്ച് അറിയാമായിരുന്നിട്ടും ജീനയെന്താ സാറിനെ അതിൽ നിന്നൊക്കെ പിന്തിരിപ്പിക്കാഞ്ഞത്?" ഒരു ചിരിയോടെ ജീന പറഞ്ഞു. "എന്റെ ഒപ്പം ഇച്ചായൻ ഉണ്ടായിരുന്നപ്പോൾ അങ്ങനെ ഒന്നിനും പോയിരുന്നില്ല." "അപ്പോൾ ഇനി സർ അങ്ങനെ ഒന്നിനും പോകില്ലെന്നാണോ?" "അതെനിക്ക് ഉറപ്പ് പറയാനൊന്നും കഴിയില്ല.. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ." അനുപമ ജീനയുടെ ലാഘവത്തോടെയുള്ള മറുപടി കണ്ട് അവളെ മനസിലാകാതെ തുറിച്ച് നോക്കി. "അപ്പോൾ പിന്നെന്തിനാ സാർ സിഗരറ്റ് വലിക്കുന്നത് നീ നിർത്തിച്ചത്, അതും സാറിന് ഇഷ്ട്ടമായിരുന്ന കാര്യമായിരുന്നല്ലോ." "അതെനിക്ക് ഇഷ്ട്ടമാല്ലാഞ്ഞത് കൊണ്ട് നിർത്തിച്ചു." "അപ്പോൾ സാറ് ആ ഒരു കാര്യത്തിന് പോകുന്നത് നിനക്ക് ഇഷ്ട്ടമാണെന്നാണോ?" പെട്ടെന്ന് അനുപമയിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നപ്പോൾ അതിന് എന്ത് ഉത്തരം നൽകണമെന്ന് ജീനക്ക് അറിയില്ലായിരുന്നു. അവൾ സ്വയം മനസ്സിനോട് അങ്ങനെ ഒരു ചോദ്യം ചോദിച്ച് നോക്കിയപ്പോൾ താൻ കൂടെ ഉള്ളപ്പോൾ ശ്രീഹരി അങ്ങനെ പോകില്ലായിരിക്കും എന്നൊരു ഉത്തരം മാത്രമാണ് അവൾക്ക് കിട്ടിയത്. . . രാത്രി ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ശ്രീഹരി ജീനയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവളുടെ മുഖത്തെ വിഷാദ ഭാവമെല്ലാം മാറിയിരിക്കുന്നു. എപ്പോൾ ഒരുപാട് സംസാരിക്കാറും ഉണ്ട്. പഴയ ജീനയിലേക്ക് അവൾ തിരിച്ചെത്തിയെന്ന് തന്നെ പറയാം. പിന്നെ ഉള്ളൊരു വ്യത്യാസം കോളേജിൽ പഠിച്ചിരുന്ന ജീനയിൽ നിന്നും കുറച്ചധികം സ്വാതന്ത്രത്തോടെ ആണ് അവളിപ്പോൾ ശ്രീഹരിയോട് പെരുമാറിയിരുന്നത്. അതിൽ അവന് ഒരു പരിഭ്രമവും ഇല്ലായിരുന്നു. കാരണം അവൾക്ക്
💬 Comments
View all comments