0%

Chapter Title : എന്റെ നിലാപക്ഷി 5 [ ne-na ]

Author : ne-na Read All Parts 886

ശ്രീഹരി അല്ലതെ എപ്പോൾ മറ്റാരും ഇല്ലെന്ന് അവന് നല്ലപോലെ അറിയാം. ശ്രീഹരി തന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നത് ജീന ശ്രദ്ധിച്ചു. അവൾ മുഖം കൊണ്ട് ആഗ്യത്തിലൂടെ എന്താ എന്ന് അവനോട് ചോദിച്ചു. "നമുക്കിനിയും ഡോക്ടറിനെ കാണാൻ പോകേണ്ടതായിട്ടുണ്ടോ?" "ഞാൻ അത് ഇച്ചായനോട് പറയാനിരിക്കയായിരുന്നു. എനിക്കിപ്പോൾ കുഴപ്പമൊന്നും ഇല്ല.. നല്ലപോലെ ഉറങ്ങാൻ പറ്റുന്നുണ്ട് വേണ്ടാത്ത ചിന്തകളും ഇല്ല." "ഓക്കേ.. എങ്കിൽ നമുക്കിനി പോകണ്ട.." ജീനയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്ന കണ്ടപ്പോൾ തമാശയായി ശ്രീഹരി പറഞ്ഞു. "ഇനിയും പഴയ പോലെ വല്ലോം ആയാൽ നിനക്ക് ആ ഹോസ്പിറ്റലിൽ ഒരു റൂം തന്നെ ബുക്ക് ചെയ്ത് കളയും." അത് കേട്ട ജീന ഒരു ചിരിയോടെ പറഞ്ഞു. "എങ്കിൽ ആ റൂമിൽ ഒരു ബെഡ് കൂടി ഇച്ചായനായിട്ട് ബുക്ക് ചെയ്തോളണം. എന്നെ ഇനി എങ്ങും കൊണ്ട് കളഞ്ഞിട്ട് പോകില്ലെന്ന് ഉറപ്പ് തന്നിട്ടാണ് ഞാൻ കൂടെ വന്നത്." ചിരിയിലൂടെ അവൾ പറഞ്ഞ ആ മറുപടിക്കിടയിൽ ഒരു വേദന ഒളിച്ചിരുന്നതായി അവന് തോന്നി. അവന്റെ മുഖം പെട്ടെന്ന് മ്ലാനമായി. അവന്റെ മുഖത്തെ ഭാവ മാറ്റം കണ്ടപ്പോഴാണ് താൻ പറഞ്ഞതിനുള്ളിൽ ഒരിക്കൽ ഇച്ചായൻ കളഞ്ഞിട്ട് പോയതാണല്ലോ എന്നൊരു അർദ്ധം ഉണ്ടെന്ന് അവൾ ഓർത്തത്. അവൾ പെട്ടെന്ന് വിഷയം മാറ്റാനായി ചോദിച്ചു. "നാളെ ഞായറാഴ്ചയായിട്ട് എന്താ പരിപാടി?" "അനു കുറച്ചു ഫയൽസ് നോക്കാൻ തന്നിട്ടുണ്ട്.. അതൊക്കെ നോക്കി തീർക്കണം." "അനു ഇനി രണ്ടു ദിവസം കൂടിയേ ഓഫീസിൽ വരുള്ളല്ലേ?" അവൻ അതെ എന്ന അർത്ഥത്തിൽ മൂളി. "നമുക്ക് രണ്ടുപേർക്കും എന്തായാലും അനുവിന്റെ കല്യാണത്തിന് പോകണം." ജീന

💬 Comments

View all comments