Chapter Title : എന്റെ നിലാപക്ഷി 5 [ ne-na ]
കല്യാണത്തിനെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീഹരി അവളോട് പറഞ്ഞു. "നിനക്കും അനുവിനും ഒരേ പ്രായമല്ലേ.. നിന്റെ കല്യാണത്തിനെ കുറിച്ചും നമുക്ക് ആലോചിക്കണ്ടേ?" അത് കേട്ടപ്പോൾ പ്രസന്നമായിരുന്ന ജീനയുടെ മുഖം പെട്ടെന്ന് മങ്ങി. അവൾ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ചോദിച്ചു. "ഇച്ചായൻ കഴിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പ്ലേറ്റ് എടുക്കട്ടെ?" ജീനയുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച്കൊണ്ട് അവൻ തന്റെ മുന്നിലിരുന്ന ഒഴിഞ്ഞ പ്ലേറ്റ് അവളുടെ നേരെ നീക്കി വച്ചു. ജീന പ്ലേറ്റുമെടുത്തു കൊണ്ട് അടുക്കളയിലേക്ക് നടന്നു. കൈ കഴുകി മുറിയിലേക്ക് നടക്കുമ്പോഴും കല്യാണത്തെ കുറിച്ച് പറഞ്ഞപ്പോഴുള്ള ജീനയുടെ പ്രതികരണം തന്നെ ആയിരുന്നു അവന്റെ മനസ്സിൽ. അവൾ ഒരു കല്യാണത്തിന് സമ്മതിക്കില്ല എന്ന് അവന് തോന്നി. റൂമിലെത്തിയപ്പോഴാണ് അവന്റെ മൊബൈൽ ബെല്ലടിച്ചത്.. എടുത്ത് നോക്കുമ്പോൾ അമ്മയാണ്. സാധാരണ 'അമ്മ ശ്രീഹരിയെ ആ സമയത്തു തന്നെയാണ് വിളിക്കാറുള്ളത്. സംസാരിക്കാൻ ഒരുപാട് വിശേഷങ്ങൾ ഒന്നും ഇല്ലായിരുന്നു. പതുവുപോലെ അന്നും 'അമ്മ അവന്റെ കല്യാണത്തിലേക്ക് സംസാരം കൊണ്ടെത്തിച്ചു. പതിവ് പോലെ അവൻ ഒഴിഞ്ഞു മാറുകയും ചെയ്തു. കട്ടിലിൽ കിടക്കുമ്പോൾ ഓരോ ചിന്തകളാൽ ഉറക്കം വരാതെ കിടക്കുമ്പോഴാണ് ഹാളിൽ നിന്നും ടിവിയുടെ ശബ്‌ദം അവൻ കേട്ടത്. ജീന ഉറങ്ങിയിട്ടില്ല എന്ന് അവന് മനസിലായി. ഉറക്കം വരാത്തതിനാൽ അവനും എഴുന്നേറ്റ് ഹാളിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ സോഫയിൽ ഇരുന്നു ടിവി കാണുകയായിരുന്നു ജീന. ശ്രീഹരി അവളുടെ അടുത്തിരിക്കാതെ അവൾക്ക് എതിരെ ഉള്ള സോഫയിലേക്ക് പോയിരുന്നു. അലക്ഷ്യമായി ടിവിയിലേക്ക് നോക്കി ഇരിക്കുന്ന ശ്രീഹരിയെ ജീന ശ്രദ്ധിച്ചു. അവന്റെ മനസ് ഇവിടെയെങ്ങും അല്ല എന്ന് അവൾക്ക് മനസിലായി. "ഇച്ചായാ.." അവളുടെ വിളി ചിന്തകളുടെ
💬 Comments
View all comments