0%

Chapter Title : എന്റെ നിലാപക്ഷി 5 [ ne-na ]

Author : ne-na Read All Parts 889

ലോകത്തായിരുന്നു ശ്രീഹരി കേട്ടതേ ഇല്ല. ജീന എഴുന്നേറ്റ് അവന്റെ അരികിലേക്ക് പോയിരുന്നു. അവളുടെ സാമിപ്യം അടുത്തറിഞ്ഞപ്പോഴാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്. ജീന തന്നോട് വളരെ ചേർന്നിരിക്കുന്നത് അവൻ അറിഞ്ഞു. ശ്രീഹരി അവളുടെ അടുത്ത് നിന്നും സ്വല്പം നീങ്ങി മാറിയിരുന്നു. "ഇച്ചായനെന്നതാ പറ്റിയെ?" "ഏയ്.. ഒന്നുമില്ല." അവൾ മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു. "ഇച്ചായനെ എന്നെ എനിക്ക് നന്നായിട്ടറിയാം.. എന്തോ മനസ്സിൽ ഉണ്ട്." അവൻ കുറച്ചു നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി. "'അമ്മ ഇന്ന് ഫോൺ വിളിച്ചപ്പോഴും പതിവുപോലെ എന്റെ കല്യാണക്കാരം എടുത്തിട്ടു.. ഇപ്പോഴേ ഒന്നും നോക്കണ്ട എന്ന് എത്ര പറഞ്ഞാലും അമ്മയ്ക്ക് മനസിലാകില്ല." "അമ്മയെ കുറ്റം പറയുന്നതെന്തിനാ.. ഇച്ചായന്റെ കൂടെ ഉണ്ടായിരുന്നവരുടെയൊക്കെ കല്യാണം കഴിഞ്ഞില്ലേ.. അപ്പോൾ 'അമ്മ കല്യാണത്തെക്കുറിച്ച് പറയുന്നതിലെന്താ തെറ്റ്?" ശ്രീഹരി പെട്ടെന്ന് തന്നെ തിരിച്ച് ചോദിച്ചു. "നിനക്ക് എത്ര വയസ്സായെന്ന വിചാരം.. ഇരുപത്തിയാറ് കഴിഞ്ഞു.. നീയെന്താ കല്യാണത്തെക്കുറിച്ച് ചിന്തിക്കാത്തെ?" ജീന പെട്ടെന്ന് മൗന ആയി.. കുറച്ച് നേരം അവനെ തന്നെ നോക്കിയിരുന്ന ശേഷം അവൾ ശ്രീഹരിയുടെ തോളിലേക്ക് തല ചായ്ക്കാൻ വന്നപ്പോൾ അവൻ പെട്ടെന്ന് തന്നെ സോഫയിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് നടക്കാൻ തുനിഞ്ഞു. ജീന പെട്ടെന്ന് തന്നെ അവന്റെ കൈയിൽ പിടിച്ച കൊണ്ട് പറഞ്ഞു. "ഇച്ചായാനിരിക്ക്, എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്." അവൻ സോഫയിലേക്ക് തിരികെ ഇരിന്നു. സൗമ്യത വിട്ട് ഉറച്ച സ്വരത്തിൽ അവൾ ചോദിച്ചു. "എന്താ ഇച്ചായന്റെ പ്രശ്നം?" അവൻ മനസിലാകാതെ തിരികെ ചോദിച്ചു. "എന്ത് പ്രശ്നം?" "ഞാൻ ഒരു ഭാരമായി ഇച്ചായന്‌ തോന്നി തുടങ്ങിയിട്ടുണ്ടോ?" അത് കേട്ട അവൻ

💬 Comments

View all comments