0%

Chapter Title : എന്റെ നിലാപക്ഷി 5 [ ne-na ]

Author : ne-na Read All Parts 890

പെട്ടെന്ന് തന്നെ തിരികെ ചോദിച്ചു. "ജീന.. നീ എന്താ എങ്ങനെ ചോദിക്കുന്നെ?" അവളുടെ സ്വരം ആർദ്രമായി മാറി. "ഞാൻ കുറച്ച് ദിവസങ്ങളായി ശ്രദ്ധിക്കുന്നു, ഇച്ചായൻ എന്തിനാ എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നെ?" അവൻ ജീനയുടെ മുഖത്തേക്ക് തന്നെ നോക്കി. "എന്റെ അടുത്ത് വന്നിരിക്കാറില്ല എപ്പോൾ.. ഞാൻ അടുത്തേക്ക് വന്നിരുന്നത് തന്നെ ഒഴിഞ്ഞു മാറും.. ഇപ്പോൾ തന്നെ ഇച്ചായന്റെ തോളിലേക്ക് ഒന്ന് തല ചായ്ക്കാൻ വന്നപ്പോൾ എഴുന്നേറ്റ് മാറുന്നു." അവളുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞിരുന്നു. കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു. "നീ ഇവിടേക്ക് വന്ന ഇടക്ക് ഒരു ദിവസം ഞാൻ നിന്റെ തുടയിൽ കൈ വച്ചിരുന്നപ്പോൾ നീ എന്നോട് ഒരു ചോദ്യം ചോദിച്ചു." ജീന എന്താണ് അതെന്നു ഓർമ വരാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി. "ഞാനും എല്ലാരേയും പോലെ നിന്റെ ശരീരം ആഗ്രഹിച്ചാണോ നിന്നെ ഇവിടേക്ക് കൊണ്ട് വന്നതെന്ന്... ഇനി ഒരിക്കൽ കൂടി അതുപോലൊരു ചോദ്യം നിന്റെ അടുത്ത നിന്ന് നേരിടാൻ എനിക്കാവില്ല ജീന. വേറെ ആര് എന്നോടിങ്ങനെ ചോദിച്ചാലും എനിക്ക് പ്രശ്നമില്ല.. പക്ഷെ നീ.." അവൻ വാക്കുകൾ പൂർത്തിയാക്കാതെ ജീനയുടെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ കവിളുകളിൽ കൂടി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു അപ്പോൾ. "അന്നത്തെ എന്റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് ഇച്ചായന്‌ നല്ലപോലെ അറിയാവുന്നതായിരുന്നതല്ലേ..അന്ന് അങ്ങനെ ഒരു കാര്യം ഉണ്ടായതായി എന്റെ മനസ്സിൽ പോലും ഇല്ലായിരുന്നു. വിവരം ഇല്ലാതെ അന്ന് ഞാൻ എന്തോ പറഞ്ഞെന്നും വച്ച് അതിപ്പോഴും മനസ്സിൽ വച്ചിരിക്കുകയാണോ?" അവന്റെ കൈ പിടിച്ച് തന്റെ തുടയിലേക്ക് വച്ച് കൊണ്ട് അവൾ പറഞ്ഞു. "ഇതല്ലായിരുന്നോ

💬 Comments

View all comments