എന്റെ നിലാപക്ഷി 6 [ ne-na ]

📝 Ongoing

👁 265390 views ❤ 1417 likes 💬 68 comments

എന്റെ നിലാപക്ഷി 6
Ente Nilapakshi Part 6 | Author : Ne-Na | Previous part

എന്റെ നിലാപക്ഷി 5 [ ne-na ]  276

എന്റെ നിലാപക്ഷി 4 [ ne-na ]  353

എന്റെ നിലാപക്ഷി 3 [ ne-na ]  270

എന്റെ നിലാപക്ഷി 2 [ ne-na ]  245

എന്റെ നിലാപക്ഷി 1 [ ne-na ]  247

(ഒരു യാത്രയിലും അത് കഴിഞ്ഞ് ഒഴുവാക്കാൻ കഴിയാത്ത ചില കാര്യങ്ങളും ചെയ്തു തീർക്കാനുണ്ടായിരുന്നതിനാലാണ് ഇത്രയും വൈകിയത്. ക്ഷമിക്കുക...)

തൻറെ കൈയും പിടിച്ച് മുന്നിൽ നടക്കുന്ന ജീനയോട് ശ്രീഹരി ചോദിച്ചു.
"നമ്മൾ ഇത് എങ്ങോട്ടാ പോകുന്നത്?"
ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.
"അങ്ങനൊന്നും ഇല്ല. വഴിയിങ്ങനെ മുന്നിൽ കിടക്കയല്ലേ.. നമുക്ക് നടക്കാന്നെ."
"ഓഫീസും വീടും ആയി മാത്രം നടന്നു നിനക്ക് മടുത്തു അല്ലെ?"
"മനുഷ്യനായാൽ പിന്നെ മടുത്തു പോകില്ലേ.. വീടും ഓഫീസും മാത്രം, എന്ത് ജീവിതമാണ് ഇത്."
നടക്കുന്നതിനിടയിൽ വിദൂരതയിലേക്ക് നോക്കി കൊണ്ട് ശ്രീഹരി പറഞ്ഞു.
"എന്തോ.. എനിക്കതൊക്കെ അങ്ങ് ശീലമായി."
പെട്ടെന്ന് നടത്തം നിർത്തി അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ ജീന പറഞ്ഞു.
"എങ്കിൽ ആ ശീലമൊക്കെ ഇനി അങ്ങ് മാറ്റിയേക്ക്.. ജീവിതത്തിൽ അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ച് ജീവിതമേ വെറുത്ത ശേഷമാ ഞാൻ ഇവിടെ എത്തിയത്. എനിക്കിനി ഒന്ന് മനസറിഞ്ഞ് സന്തോഷത്തോടെ ജീവിക്കണം. പക്ഷെ ഇച്ചായൻ ഇങ്ങനായാൽ അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല."
അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൻ

📚 Chapters

1 published

Related Stories

💬 Comments

View all comments