0%

Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]

Author : ne-na Read All Parts 1.7K

ശ്രദ്ധ അവരിലേക്ക് തിരിഞ്ഞത്. അനുപമയാണ് അവർക്ക് ഈ ഡ്രസ്സ് നൽകിയതെന്ന് ആർക്കും അറിയില്ലായിരുന്നു. സ്റ്റാഫുകളെയെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി ശ്രീഹരി അകത്തേക്ക് നടക്കുന്നതിനിടയിൽ അവനെ കണ്ടുകൊണ്ട് അനുപമയുടെ അച്ഛൻ പെട്ടെന്ന് അവരുടെ അടുത്തേക്ക് വന്നു. ശ്രീഹരി ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ കൈയിൽ പിടിച്ചു. "മോള് ഡ്രസിങ് റൂമിൽ ആണ്.. അവിടെ ഫോട്ടോസ് എടുത്തുകൊണ്ടിരിക്കയാണ്." "എന്നാൽ നമുക്ക് അങ്ങോട്ട് പോകാം." അച്ഛൻ അവരെ ഡ്രസിങ് റൂമിലേക്ക് കൊണ്ട് പോയി. അവർ അവിടെ ചെല്ലുമ്പോൾ അവിടെ തകർത്ത് ഫോട്ടോ എടുപ്പ് നടക്കുകയായിരുന്നു. ജീനയെയും ശ്രീഹരിയേയും കണ്ടപ്പോൾ അനുപമ പെട്ടെന്ന് തന്നെ ഫോട്ടോക്കുള്ള പോസ് മതിയാക്കി അവരുടെ അടുത്തേക്ക് ഓടി വന്നു. ഒരു ചുവപ്പു കളർ കല്യാണ സാരിയാണ് അവൾ ഉടുത്തിരുന്നത്. അത്യാവിശം സ്വർണഭരണങ്ങളും ശരീരത്തുണ്ട്. മുഖത്തൊന്നും അധികം ചായങ്ങൾ വാരി ചെയ്ക്കാതെ വളരെ ഭംഗിയായി തന്നെ അവളെ ഒരുക്കിയിട്ടും ഉണ്ട്. ശ്രീഹരി പറഞ്ഞു. "അങ്ങ് സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്." അവൾ ചെറിയൊരു നാണത്തോടെ പറഞ്ഞു. "ചുമ്മാ കാലിയാക്കല്ലേ.." "കളിയാക്കിയതല്ല, സംശയം ഉണ്ടെങ്കിൽ ജീനയോടു ചോദിച്ച നോക്ക്." അനുപമ ജീനയെ നോക്കി. അവൾ സൂപ്പർ ആയിട്ടുണ്ടെന്നു കൈ കൊണ്ട് ആഗ്യം കാണിച്ചു. ശ്രീഹരി ജീനയുടെ നേരെ കൈ നീട്ടിയപ്പോൾ അവൾ, കൈയിലിരുന്ന ബോക്സ് അവനു നൽകി. അത് അനുപമക്ക് നൽകികൊണ്ട് ശ്രീഹരി പറഞ്ഞു. "ഇനി ഞാൻ ഗിഫ്റ് തന്നില്ലെന്ന് പരാതി പറയരുത്." അനു അപ്പോൾ തന്നെ അത് തുറന്നു നോക്കി. അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. ഒരു ഡയമണ്ട് നെക്ലേസ് ആയിരുന്നു അത്. "താങ്ക്സ് സർ.." ശ്രീഹരി ഒന്ന് പുഞ്ചിരിച്ചു.

💬 Comments

View all comments