Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]
"ജീനക്കും കൂടി ഇതുപോരെണ്ണം വാങ്ങി കൊടുത്തൂടെ?" "ജീനയുടെ കഴുത്തിൽ ഈ നേർത്ത മാല കിടക്കുന്നതാണ് ഭംഗി." അനുപമ ജീനയെ നോക്കി. അവളുടെ കഴുത്തിൽ പറ്റിച്ചേർന്ന് കിടക്കുന്ന ആ കുഞ്ഞു മാല തന്നെയാണ് ഭംഗിയെന്ന് അനുവിനും തോന്നി. അപ്പോഴേക്കും ക്യാമറാമാൻമാർ അനുവിന്റെ ഫോട്ടോസ് എടുക്കാൻ തിരക്ക് കൂട്ടി. അനുപമ ശ്രീഹരിയോട് പറഞ്ഞു. "സാർ.. നമുക്കൊരു ഫോട്ടോ എടുക്കാം." ശ്രീഹരിയും ജീനയും അനുപമക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തു. അതിന് ശേഷം അവിടെ നിന്നും പിൻവാങ്ങി. ജീന മുഴുവൻ സമയവും ശ്രീഹരിക്ക് ഒപ്പം തന്നെ ആയിരുന്നു. അവൻ എവിടൊക്കെ പോകുന്നു അവിടൊക്കെ അവന്റെ കൈയും കൂട്ടിപ്പിടിച്ച് അവളും ഒപ്പം ഉണ്ടായിരുന്നു. ഓഫീസിലെ സ്റ്റാഫുകളിൽ പലർക്കും അവളോട് ഒരു ഇഷ്ട്ടം തോന്നിയിരുന്നെങ്കിലും ശ്രീഹരിയും ജീനയും തമ്മിലുള്ള ഈ ഒരു അടുപ്പം കാണുന്നതിനാലാണ് അവർ ജീനയോടു ഒരു അകലം പാലിച്ചിരുന്നത്. എപ്പോഴും ആർക്കും മനസിലായിട്ടില്ല ജീനയും ശ്രീഹരിയും തമ്മിലുള്ള യഥാർഥ ബന്ധം എന്താണെന്ന്. ശ്രീഹരിയുടെ 'അമ്മ വന്നപ്പോൾ അവളോട് കാണിച്ച സ്നേഹ പ്രകടനത്തിന്റെ കാരണവും ആർക്കും അറിയില്ല. ജീന ഒരു ക്രിസ്ത്യൻ ആയതിനാൽ തന്നെ ബന്ധുക്കൾ അല്ലെന്ന് അവർ ഊഹിച്ചു. കല്യാണത്തിനുള്ള കണക്കുകൂട്ടലുകൾക്ക് ഇടയിലും മതം ഒരു വെല്ലുവിളിയായി അവർക്കിടയിൽ നിന്നു. കല്യാണത്തിന് ശേഷം അനുപമയുടെ അച്ഛന്റെ ക്ഷണ പ്രകാരം ശ്രീഹരിയും ജീനയും ഫോട്ടോ എടുക്കാനായി അനുവിന്റെ അടുത്തേക്ക് പോയി. അനുപമ അവർ രണ്ടുപേരെയും ഹസ്ബന്റിനു പരിചയപ്പെടുത്തി കൊടുത്തു. ഒരു സൗഹൃദ സംഭാഷണത്തിന് ശേഷം അവർ ഫോട്ടോക്ക് പോസ് ചെയ്തു. ഫോട്ടോ എടുത്തു കഴിഞ്ഞ് അവർ രണ്ടുപേരും അവിടന്ന് പോകാൻ തുനിഞ്ഞപ്പോൾ അവരെ
💬 Comments
View all comments