Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]
ഭാവത്തിലും അമ്മയോടുള്ള ബഹുമാനം ഉണ്ട്. അതെ സമയം തങ്ങളെല്ലാം ഒരു ചെറു പേടിയോടും ബഹുമാനത്തോടെ മാത്രം കാണുന്ന അംബികാമ്മയെ അടുത്ത ആരോടെന്നപോലെ കെട്ടിപിടിച്ച് നിൽക്കുന്ന ജീനയെ കണ്ടിട്ടുള്ള ഒരു ചെറു അത്ഭുതവും അവരുടെ മുഖത്ത് ഉണ്ടായിരുന്നു. എല്ലാപേരും ശ്രദ്ധിക്കുന്നത് കണ്ട് ജീന അമ്മയിൽ നിന്നും അകന്നു മാറി. അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് 'അമ്മ ചോദിച്ചു. "എന്താ മോളെ കണ്ണ് നിറഞ്ഞെ?" അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു. "ഒന്നും ഇല്ലമ്മ.." അംബികാമ്മ ഒരു ചെറു ചിരിയോടെ അവളുടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു. "അന്ന് വീട്ടിൽ വന്ന നിൽക്കുമ്പോഴാണ് മോളെ അവസാനമായി കാണുന്നത്.. അന്ന് കണ്ടതിൽ നിന്നും തടിച്ച് നല്ല മാറ്റമുണ്ട് മോൾക്ക്." അത് കേട്ട് അവൾ ഒന്ന് ചിരിച്ചു. "പക്ഷെ മോളുടെ സൗന്ദര്യത്തിനു മാത്രം ഒരു മാറ്റവും ഇല്ല. അന്നും ഇന്നും കാണാൻ സുന്ദരി തന്നാണ് മോള്.. ഒന്നും കൂടി ഒന്ന് വെളുത്തിട്ടുണ്ടെങ്കിലേ ഉള്ളു." ഒരാൾ തന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പെട്ടെന്നാണ് അവരുടെ ഇടതു വശത്തു നിന്നായി ഒരു ശബ്‌ദം അവർ കേട്ടത്. "ഇവളെ ഇങ്ങനെ പൊക്കാതെ.. അവളിനി തറയിലൊന്നും നിൽക്കില്ല." ഇരുവരും പെട്ടെന്ന് തിരിഞ്ഞു ഇടതു വശത്തായി നോക്കി. അവിടെ കൈയും കെട്ടി അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു ശ്രീഹരി. കാബിനുള്ളിൽ ഇരുന്നു പുറത്തേക്ക് നോക്കുമ്പോഴാണ് 'അമ്മ ജീനയുടെ അരികിൽ നിൽക്കുന്നത് ശ്രീഹരി കണ്ടത്. അപ്പോൾ അവൻ അവരുടെ അടുത്തേക്ക് വരുകയായിരുന്നു. 'അമ്മ കല്യാണത്തിന് വരുന്ന കാര്യം ഫോൺ വിളിച്ചപ്പോൾ
💬 Comments
View all comments