Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]
അവനോടു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ ഒരു സന്ദർശനം അവൻ പ്രതീക്ഷിച്ചിരുന്നതിനാൽ അമ്മയെ പെട്ടെന്ന് കണ്ടിട്ടും ശ്രീഹരിക്കു ഞെട്ടലൊന്നും ഉണ്ടായില്ല. ശ്രീഹരിയുടെ തന്നെ കളിയാക്കി കൊണ്ടുള്ള ഡയലോഗ് കേട്ടപ്പോൾ ജീന 'അമ്മ കാണാതെ അവനെ ചുണ്ടുകൾ കൊണ്ട് ഗോഷ്ടി കാണിച്ചു. അവളുടെ മുഖ ഭാവം കണ്ട സ്റ്റാഫുകളിൽ ചിലരുടെ ചുണ്ടിൽ ചിരി നിറഞ്ഞു. "നീ ഇവളെ കളിയാക്കയൊന്നും വേണ്ട, എന്റെ മോള് സുന്ദരി തന്നെയാ." ശ്രീഹരി അമ്മയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. "'അമ്മ വാ.. നമുക്ക് അകത്തേക്ക് ഇരിക്കാം." ശ്രീഹരി അമ്മയെ കൈയിൽ പിടിച്ച് അകത്തേക്ക് കൊണ്ട് പോയപ്പോൾ ജീനയും അവർക്കൊപ്പം ചെന്നു. കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ അംബികാമ്മ ചോദിച്ചു. "നീ പനി പിടിച്ച് കിടപ്പിലായിരുന്നെന്ന് പറഞ്ഞിട്ട് വലിയ ക്ഷീണമൊന്നും കാണുന്നില്ലല്ലോ." ജീനയെ നോക്കികൊണ്ട് ശ്രീഹരി പറഞ്ഞു. "എങ്ങനെ കാണാനാണ്.. മരുന്ന്, കഞ്ഞി, ഫ്രൂട്സ് എന്നും പറഞ്ഞു ഇവൾ പിറകെ നടക്കുകയല്ലായിരുന്നോ." ജീനയുടെ കൈയിൽ പിടിച്ച് കൊണ്ട് 'അമ്മ പറഞ്ഞു. "ഇവൾ ഇപ്പോൾ നിന്റെ കൂടെ ഉണ്ടെന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. അതാ നീ പനി പിടിച്ച് കിടപ്പിലാണെന്ന് അറിഞ്ഞിട്ടും ഞാൻ ഓടിപ്പിടച്ച് ഇങ്ങു വരാഞ്ഞത്.. നിന്റെ കൂടെ നിന്ന് മോള് നോക്കിക്കൊള്ളുമെന്ന് എനിക്കറിയാമായിരുന്നു." അമ്മക്ക് തന്നിലുള്ള മതിപ്പ് ജീനയുടെ ഉള്ളിൽ ഒരു സന്തോഷം ഉണർത്തി. "നീ ഇവിടെ ഉണ്ടാഞ്ഞിട്ടും എന്താ കല്യാണത്തിന് വരാഞ്ഞത്..നമ്മുടെ ബന്ധുക്കൾ അല്ലേടാ അവർ.. അവിടെല്ലാരും നിന്നെ തിരക്കി." അവൻ നിസാര മട്ടിൽ പറഞ്ഞു. "ഓഹ്.. അവിടിപ്പോൾ വന്നിട്ടെന്തിനാ?" "നിനക്ക് ബന്ധുക്കൾ ഒന്നും വീണ്ടെന്നാണോ?" അവൻ പുച്ഛത്തോടെ പറഞ്ഞു. "അച്ഛൻ മരിച്ച് നമ്മൾ
💬 Comments
View all comments