0%

Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]

Author : ne-na Read All Parts 1.7K

മിനിറ്റ് ബാക്കി ഉണ്ടായിരുന്നു. ജീന അവിടെ ഇരുന്ന് ഐസ് ക്രീം കഴിച്ച് തുടങ്ങി. അവൾ ഒരു സ്പൂൺ ഐസ് ക്രീം കോരി അവന്റെ നേരെ നീട്ടി. അവൻ ഒരു ചിരിയോടെ അത് വായ്ക്കുള്ളിൽ ആക്കി. അപ്പോഴാണ് അവർക്ക് മുന്നിൽ കൂടി ഒരാൾ ആ നിരയിലെ അകത്തെ സീറ്റിലേക്ക് കടന്ന് പോയത്. ഒരു നിമിഷം അയ്യാളുടെ മുഖം ജീനയുടെ ശ്രദ്ധയിൽ പെട്ടു. അവളുടെ മുഖം പെട്ടെന്ന് വിളറി വെളുത്തു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. കുറച്ച് നേരത്തേക്ക് അവൾക്ക് അനങ്ങാനായില്ല. സ്വബോധത്തിലേക്ക് തിരിച്ച് വന്ന അവൾ ഐസ് ക്രീം ശ്രീഹരിയുടെ കൈയിലേക്ക് കൊടുത്തു. "നിനക്ക് വേണ്ടേ?" അവൾ വേണ്ട എന്നുള്ള അർത്ഥത്തിൽ മൂളി. ജീനയുടെ മുഖം വല്ലാതെ ഇരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു. "എന്ത് പറ്റി നിനക്ക്?" "ഒന്നൂല്ല.." അപ്പോഴേക്കും സിനിമ തുടങ്ങിയിരുന്നു. അവൻ പതുക്കെ സിനിമയിലേക്ക് ശ്രദ്ധിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ ശ്രദ്ധ വീണ്ടും ജീനയിലേക്ക് തിരിഞ്ഞു. അവൾ സിനിമ കാണാതെ മുഖം കുനിച്ച് ഇരിക്കയാണ്. "ജീന.. നിനക്ക് എന്ത് പറ്റി?" അവൾ മുഖം ഉയർത്തി പറഞ്ഞു. "നമുക്ക് വീട്ടിൽ പോകാം ഇച്ചായാ.." അവൾക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ടെന്ന് ശ്രീഹരിക്ക് തോന്നി. അവളുടെ കൈയിൽ പിടിച്ച് കൊണ്ട് അവൻ പറഞ്ഞു. "വാ.. നമുക്ക് പോകാം." ജീന അവനൊപ്പം പുറത്തിറങ്ങി കാറിനടുത്തേക്ക് നടന്നു. കാറിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോഴും ജീന മൗന ആയിരുന്നു. "നിനക്കെന്താ പറ്റിയത്?" അവൾ ഒന്നും മിണ്ടിയില്ല. ശ്രീഹരിയെ അവളുടെ മൗനം ദേഷ്യം പിടിപ്പിച്ചു. "എന്നെ വട്ടു പിടിപ്പിക്കാതെ വാ തുറന്ന് പറയുന്നുണ്ടോ എന്താ കാര്യമെന്ന്." അവൾ പൊട്ടി

💬 Comments

View all comments