0%

Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]

Author : ne-na Read All Parts 1.7K

കരഞ്ഞുകൊണ്ട് പറഞ്ഞു. "എന്റെ ശരീരം ആദ്യമായി അനുഭവിച്ചവർ അവിടെ ഉണ്ടായിരുന്നു. ഞാൻ അവനെ കണ്ടു." ശ്രീഹരി പെട്ടെന്ന് കാറിന്റെ ബ്രേക്ക് ചവിട്ടി. അവളുടെ ജീവിതത്തിൽ ഇനിയും കണ്ട് മുട്ടരുത് എന്ന് ആഗ്രഹിച്ചിരുന്ന ഒരുത്തനെ അവൾ വീണ്ടും കണ്ടിരിക്കുന്നു. ജീനയോടു എന്ത് പറയണമെന്ന് അവന് അറിയില്ലായിരുന്നു. പെട്ടെന്ന് ബാക്കിൽ നിന്നും ഒരു ഹോണടി കേട്ടപ്പോഴാണ് താൻ കാറ് നടു റോഡിലാണ് നിർത്തിയിരിക്കുന്നത് എന്ന് അവൻ ഓർത്തത്. അവൻ പെട്ടെന്ന് കാറ് റോഡ് സൈഡിലേക്ക് ഒതുക്കി ഇട്ടു. എന്നിട്ട് അതിൽ നിന്നും പുറത്തിറങ്ങി. നേരം ഇരുട്ടി തുടങ്ങിയിരുന്നു. അവൻ കാറിന്റെ ബോണറ്റിൽ ചാരി നിന്നു ആലോചിച്ചു. എന്താ ഇപ്പോൾ ചെയ്യേണ്ടത്.. എന്തു പറഞ്ഞു ജീനയെ ആശ്വസിപ്പിക്കും, തിരിച്ചു പോയി അവനെ അടിച്ചാലോ? അവൻ കാറിനുള്ളിൽ ഇരിക്കുന്ന ജീനയുടെ മുഖത്തേക്ക് നോക്കി. കരയുകയാണവൾ. ഏയ്.. അത് ശരിയാകില്ല. അവനുമായി ഒരു അടി ഉണ്ടാക്കിയാൽ അത് ജീനയ്ക്ക് തന്നെയാണ് പ്രശ്നം.. മാത്രമല്ല വീട്ടുകാരുടെ നിര്ബന്ധ പ്രകാരം ജീന തന്നെയാണ് അവന്റെ അടുത്തേക്ക് പോയത്. കുറച്ച് നേരം കൂടി അവൻ കാറിനു പുറത്തു നിന്നു. പിന്നെ വീട്ടിലേക്ക് പോകാൻ തന്നെ അവൻ തീരുമാനിച്ചു. തേങ്ങി കരയുന്ന ജീനയുമായി അവൻ വീട്ടിലേക്ക് കാർ ഓടിച്ചു. വീട്ടിൽ എത്തിയ ഉടൻ അവൾ ഓടി റൂമിലേക്ക് പോയി. അവളുടെ കൂടെ പോകാൻ ശ്രീഹരി തുനിഞ്ഞില്ല. അവൾ ഒറ്റക്കിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് അവന് തോന്നി. ഇടക്കിടക്ക് അവളുടെ റൂമിന്റെ വാതിൽ വരെ അവൻ പോയി. അപ്പോഴൊക്കെ അവയുടെ തേങ്ങൽ അവന് കേൾക്കാമായിരുന്നു. പതുക്കെ പതുക്കെ അത് ഇല്ലാതായി. രാത്രി ഉറങ്ങാൻ

💬 Comments

View all comments