Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]
കിടന്നിട്ട് അവന് ഉറക്കം വന്നില്ല. മനസ് ആകെ തകർന്നിരിക്കുകയാണ്. അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഭിത്തിയിലേക്ക് ചാരി ഇരുന്നു ചുമ്മാ മൊബൈൽ നോക്കി കൊണ്ടിരുന്നു. ഇടക്കെപ്പോഴോ വാതിലിൽ ഒരു നിഴലനക്കം അവന്റെ ശ്രദ്ധയിൽ പെട്ടു. നോക്കുമ്പോൾ ജീന അവിടെ നിന്ന് അവനെ നോക്കുകയാണ്. ശ്രീഹരി തന്നെ കണ്ട് എന്ന് മനസിലായപ്പോൾ ജീന ചോദിച്ചു. "ഇച്ചായാ ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ?" അവൻ കൈ കാണിച്ച് അവളെ തന്റെ അരികിലേക്ക് വിളിച്ചു. പുറത്ത് പോയപ്പോൾ ഇട്ടിരുന്ന അതെ പിങ്ക് കളർ ചുരിദാറിൽ തന്നെ ആയിരുന്നു അവൾ ഇപ്പോഴും. ജീന അരികിൽ എത്തിയപ്പോൾ ശ്രീഹരി അവളുടെ കൈയിൽ പിടിച്ച് തന്റെ കാലുകൾക്ക് ഇടയിലായി ഇരുത്തി. അവൾ അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് വച്ച് ഇരുന്നു. അവളെ ഒന്നും പറയാൻ അനുവദിക്കാതെ അവളുടെ വയറിൽ തന്റെ കൈ ചുറ്റി പിടിച്ച് ഇരുന്നുകൊണ്ട് അവൻ പറഞ്ഞു. "നമുക്ക് ഇവിടെ നിന്നും ഒരു മാറ്റം ആവിശ്യമാണ്." ജീന തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി. "നാളെ ഒരു ദിവസം കൂടി എനിക്ക് നീ സമയം താ.. ഓഫീസിലെ കാര്യങ്ങളൊക്കെ ഒന്ന് സെറ്റ് ആക്കിയിട്ട് മറ്റന്നാൾ തന്നെ നമ്മൾ എന്റെ വീട്ടിലേക്ക് പോകുന്നു. ഇനി വിദ്യയുടെ കല്യാണം കഴിഞ്ഞിട്ടേ നമ്മൾ ഇങ്ങോട്ടുള്ളു." "ഇച്ചായാ.." "നീ ഒന്നും പറയണ്ട.. നിന്നെ പഴയപോലെ ഡിപ്രെഷനിലേക്ക് തള്ളി വിടാൻ എനിക്കാവില്ല.. അതിന് ഈ ഒരു മാറ്റം തന്നെയാണ് ഏറ്റവും നല്ലത്." അവൾ മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു. "ഇപ്പോൾ നീ ഉറങ്ങാൻ നോക്ക്.." ശ്രീഹരി അവളുടെ നെറ്റിക്ക് മുകളിലായി
💬 Comments
View all comments