Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]
ചൂണ്ടി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു. "ഐസ് ക്രീം വാങ്ങാനാണ്." "ഡി.. നിനക്ക് ഐസ് ക്രീം കഴിക്കണമെങ്കിൽ നമുക്ക് ഏതെങ്കിലും ഷോപ്പിൽ പോയി കഴിക്കാം." അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു. "അതൊന്നും വേണ്ട. ഞാൻ ഇത് വാങ്ങിക്കൊള്ളാം." ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന ശ്രീഹരി പഴ്സ് എടുത്തു അവളുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു. "പെണ്ണിന്റെ ഓരോ കാര്യങ്ങൾ.." അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു. "ഇച്ചായന് വേണോ?" "എനിക്കും രാജുവിനും ഓരോന്ന് വാങ്ങിക്കോ." അവൾ ഒരു പുഞ്ചിരിയോടെ കാറിന്റെ പിന്നിലേക്ക് നടന്നു. ശ്രീഹരിയും ഒരു ചിരിയോടെ ഫോൺ എടുത്തു കുത്തി തുടങ്ങിയപ്പോഴാണ് രാജുവിന്റെ ശബ്‌ദം അവന്റെ കാതുകളിൽ മുഴങ്ങിയത്. "സർ.. മാഡം..." രാജു പെട്ടെന്ന് ഡോർ തുറന്നു പുറത്തേക്കിറങ്ങി. ശ്രീഹരി പിന്നിലേക്ക് തിരിഞ്ഞു ജീനയെ നോക്കി. മുഖം കർച്ചീഫ് കൊണ്ട് മറച്ച ഏതോ ഒരുത്തൻ ജീനയുടെ കഴുത്തിലെ മാലയിൽ പിടിച്ചു വലിക്കുന്നു.. ജീന അവന്റെ കൈയിൽ മുറുകെ പിടിച്ച് ബഹളം വയ്ക്കുകയാണ്. ശ്രീഹരിയും പെട്ടെന്ന് കാറിൽ നിന്നും ഇറങ്ങി ജീനയുടെ അടുത്തേക്ക് ഓടി. രാജുവും ശ്രീഹരിയും പാഞ്ഞു വരുന്നത് കണ്ട് അവൻ ജീനയുടെ മാലയിൽ നിന്നും പിടി വിട്ടു ബലമായി അവളെ ദൂരേക്ക് തള്ളിയിട്ടു.. ആ സമയം തന്നെ ഒരു ബൈക്ക് വന്ന് അവന്റെ അടുത്ത് നിൽക്കുകയും അവൻ അതിന്റെ പിന്നിൽ കയറി പോവുകയും ചെയ്തു. ഇതെല്ലം നിമിഷ നേരം കൊണ്ടാണ് നടന്നത്. ശ്രീഹരി ഓടിച്ചെന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. മാല പോയിട്ടില്ല, കഴുത്തിൽ തന്നെ കിടപ്പുണ്ട്. പക്ഷെ കഴുത്തിൽ മൊത്തം മാലയും അവന്റെ കൈയും മുറുകിയതിന്റെ ചുവന്ന പാടുകൾ.
💬 Comments
View all comments