0%

Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]

Author : ne-na Read All Parts 1.7K

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്. ആൾക്കാർ അവിടെ കൂടി തുടങ്ങി. ശ്രീഹരി അവരോടൊന്നും സംസാരിക്കാൻ നിൽക്കാതെ ജീനയെ പിടിച്ച് കൊണ്ട് പോയി കാറിൽ കയറ്റി. രാജുവും തറയിൽ കിടന്നിരുന്ന ശ്രീഹരിയുടെ പഴ്സ് എടുത്തുകൊണ്ടു കാറിൽ കാറിൽ കയറി. "രാജു.. അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകാം." കഴുത്തു തടവി കൊണ്ട് ജീന പറഞ്ഞു. "എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായാ.. നമുക്ക് വീട്ടിലേക്ക് പോകാം." "ജീന പറയുന്നത് കേൾക്ക്.. കഴുത്തൊക്കെ ചുവന്ന കിടക്കയാണ്. നമുക്ക് ഹോപിറ്റലിൽ പോകാം." ജീന വലതു കൈ അനക്കി നോക്കി കൊണ്ട് പറഞ്ഞു. "കഴുത്തിനൊന്നും കുഴപ്പമില്ല.. കൈ അനക്കുമ്പോൾ തോളിനു ചെറിയൊരു വേദന ഉണ്ട്. അത് അവനുമായി പിടിവലി കൂടിയതിന്റെയാകും." ശ്രീഹരി അവളുടെ കൈ പിടിച്ച് അനക്കികൊണ്ടു ചോദിച്ചു. "നല്ല വേദന ഉണ്ടോ?" "ഇല്ല ഇച്ചായാ.. ചെറിയ വേദനയെ ഉള്ളു.. നമുക്ക് വീട്ടിലേക്ക് പോയാൽ മതി." "രാത്രി വല്ലോം കൈ വേദനിക്കുന്നു എന്നും പറഞ്ഞു വന്നാൽ എന്തെന്ന് നല്ലതു കിട്ടും നിനക്ക്." ജീന മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു. "എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്നേ.. " എന്നിട്ടവൾ രാജുവിനോടായി പറഞ്ഞു. "ചേട്ടാ.. കാർ വീട്ടിലോട്ടു വിട്ടോ." രാജു ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. അവൻ വീട്ടിലേക്ക് പോകാം എന്നുള്ള അർഥത്തിൽ മൂളി. വീട്ടിൽ എത്തിയ ശേഷവും ശ്രീഹരി ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞെങ്കിലും ജീന വേണ്ടെന്നു പറഞ്ഞു. കുറച്ച് കഴിയുമ്പോൾ വേദന മാറിക്കൊള്ളും എന്ന് തന്നാണ് അവൾ കരുതിയത്. സന്ധ്യ കഴിഞ്ഞു ഇരുട്ടു വീണു തുടങ്ങി. ഫോണിൽ കളിച്ചുകൊണ്ടിരുന്നു മടുത്തപ്പോൾ ശ്രീഹരി ടിവി ഓൺ ചെയ്തു

💬 Comments

View all comments