Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]
അതിന്റെ മുന്നിൽ ഇരുന്നു. സച്ചിന്റെ ഒരു പഴയ കളി ശ്രീഹരി കണ്ടുകൊണ്ടിരുന്നപ്പോൾ ജീന അവന് എതിരെ ഉള്ള സോഫയിൽ വന്നിരുന്നു. സാധാരണ എന്തെങ്കിലും സംസാരിച്ച് കൊണ്ടിരിക്കുന്ന ജീന വന്നിരുന്നു കുറച്ച് നേരം കഴിഞ്ഞിട്ടും മൗന ആയിരിക്കുന്നത് കണ്ട് ശ്രീഹരി അവളെ ശ്രദ്ധിച്ചു. ഒരു ചുവപ്പു ചെക്ക് ഷർട്ടും കറുത്ത പാവാടയും ആണ് ജീന ധരിച്ചിരുന്നത്. അവളുടെ മുഖത്ത് താളം കെട്ടി നിൽക്കുന്ന മ്ലാനത അവൻ ശ്രദ്ധിച്ചു. വലതു തോളിൽ അവൾ ഇടതു കൈ കൊണ്ട് ചെറുതായി തടവുന്നുണ്ട്. "ഡീ.. എന്താ പറ്റിയെ നിനക്ക്?" അവൾ ഒന്നും ഇല്ലെന്ന അർഥത്തിൽ ചുണ്ടുകൾ കൊണ്ട് ശബ്‌ദം ഉണ്ടാക്കി. "തോള് വേദനിക്കുന്നുണ്ടോ നിനക്ക്?" അവൾ ചെറുതായി ഒന്ന് മൂളി. കുറച്ചു നേരം നിശബ്തനായി അവളെ ഒന്ന് നോക്കിയാ ശേഷം അവൻ ചോദിച്ചു. "ഹോസ്പിറ്റലിൽ പോകണോ നിനക്ക്?" അവൾ വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല. ആ നിശബ്തതയിൽ നിന്ന് തന്നെ അവന് മനസിലായി അവൾക്ക് ഹോസ്പിറ്റലിൽ പോകണമെന്ന്. അവളെ ഒന്ന് ചോദിപ്പിക്കാനായി അവൻ പറഞ്ഞു. "ഹോസ്പിറ്റലിൽ പോകാമെന്ന് ഞാൻ ആദ്യമേ പറഞ്ഞതാണ്. അപ്പോൾ കേൾക്കാൻ വയ്യ.. എനിക്കൊന്നും വയ്യ ഇനി ഹോസ്പ്പിറ്റലിൽ കൊണ്ട് പോകാൻ." അവൾ ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി ഇരുന്നു. അവളുടെ ഇരുത്ത കണ്ടപ്പോൾ താൻ പറഞ്ഞത് അവൾക്കു നന്നായി ഫീൽ ചെയ്തു എന്ന് അവന് മനസിലായി. പറഞ്ഞാൽ കേൾക്കാത്തതിന് അവളെ ഒന്ന് വഴക്ക് പറയണമെന്നേ അവൻ കരുതിയിരുന്നുള്ളു. സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവൻ പറഞ്ഞു. "വാ.. നമുക്ക് ഹോസ്പിറ്റലിൽ പോകാം." അവൾ എഴുന്നേൽക്കാതെ തല
💬 Comments
View all comments