Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]
താഴ്ത്തി അവിടെ തന്നെ ഇരുന്നു. "ജീന.. എഴുന്നേൽക്ക്, നമുക്ക് പോയിട്ട് വരാം." അവൾ ഒരു ഒഴപ്പൽ മട്ടിൽ പറഞ്ഞു. "എനിക്ക് ഹോസ്പിറ്റലിൽ ഒന്നും പോകണ്ട.." ജീന വാശി കാണിക്കുകയാണെന്ന് അവന് മനസിലായി. ശ്രീഹരി അവളുടെ അരികിലേക്ക് പോയിരുന്ന് ജീനയുടെ വലതു കൈപ്പത്തി തന്റെ കൈകൾക്കുള്ളിലാക്കികൊണ്ടു പറഞ്ഞു. "ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റൂല്ലേന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ലേ.." "എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായാ." ജീന ഈ ഇടയായി ചില കാര്യങ്ങളിൽ വാശി കാണിക്കുന്നതായി അവന് തോന്നിയിരുന്നു. പക്ഷെ ആ വാശികൾ ശ്രീഹരി നന്നായി ആസ്വദിച്ചിരുന്നു. കാരണം അവൾ ആ വാശികൾ മൊത്തം കാണിക്കുന്നത് തന്നോട് മാത്രം ആണെന്ന് അവന് നന്നായി അറിയാം. എല്ലാരുടെയും വാക്കുകൾ പേടിയോടെ കേട്ട് അനുസരിക്കുക മാത്രം ചെയ്തിരുന്ന അവളെ സ്നേഹിക്കാനും അവളുടെ വാക്കുകൾ കേൾക്കാനും ഒരാളെ കിട്ടിയപ്പോൾ അവൾ അത് കുറച്ച് ആസ്വദിക്കുകയാണെന്ന് അവന് നന്നായി അറിയാം. ശ്രീഹരി അവളെ കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല.. ചിലപ്പോൾ ഈ കാര്യത്തിൽ അവൾ കൂടുതൽ വാശി കാണിച്ചു നിൽക്കുകയാണെങ്കിൽ താൻ അവളെ വഴക്ക് പറഞ്ഞു പോകുമെന്ന് അവന് തോന്നി. അവളുടെ തോളിൽ പിടിച്ചു തന്നോട് ചേർത്തിരുത്തി കൊണ്ട് അവൻ പറഞ്ഞു. "വേദന കൂടുവാനെങ്കിൽ പറയണം. നമുക്ക് ഹോസ്പിറ്റലിൽ പോകാം അപ്പോൾ." "ഇന്ന് രാത്രി വേദന കുറയുമോന്നു നോക്കട്ടെ, ഇല്ലെങ്കിൽ രാവിലെ ഇച്ചായൻ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ മതി. ശ്രീഹരി അവളുടെ തല പിടിച്ചുയർത്തി കഴുത്തിലേക്ക് നോക്കി. കഴുത്തിലുണ്ടായിരുന്ന ചുവപ്പു പാട് കുറഞ്ഞു വരുന്നുണ്ട്. അവളോട് അനുവാദം ചോദിക്കാതെ തന്നെ അവൻ ജീനയുടെ ഷിർട്ടിന്റെ മുകളിലത്തെ മൂന്നു
💬 Comments
View all comments