0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 1855

അതെ.. അവൾ തന്റെ അടുത്തേക്ക് തന്നെയാണ് വരുന്നത്. കാറിന്റെ ഡോർ തുറക്കുമ്പോൾ കൈ ഒന്ന് വിറച്ചിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും അവർ അരികിലെത്തി കഴിഞ്ഞിരുന്നു. ശ്രീഹരി മുഖത്ത് ഒരു ചിരി വരുത്തി. അവളുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു. പക്ഷെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. അവർ തന്നെ എന്തിനെങ്കിലും തുടക്കമിടട്ടെ എന്ന നിലപാടിൽ ജീനയും നിശബ്തത പാലിച്ചു. അവസാനം ക്ലാര തന്നെ നിശബ്തതക്ക് അവസാനം ഇട്ടു. "സുഖമാണോ?" അവൻ ഒന്ന് മൂളി. "പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ ഒരു വിളി കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ക്ലാര ചേച്ചി. ഞാൻ ഞെട്ടിപ്പോയി." "ശരിക്കും ഞെട്ടിയത് ഞാനാണ്. ജീനയെ ഞാൻ ഇവിടെ പ്രതീക്ഷിക്കാതെ ഇല്ല. പിന്നെ ഇവൾ ഇപ്പോഴും നിന്റെ കൂടെ തന്നെ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി." ശ്രീഹരി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അപ്പോഴും അവന്റെ നോട്ടം അവളുടെ മുഖത്ത് തന്നെ ആയിരുന്നു. അവൻ ആകാംഷയോടെ ചോദിച്ചു. "കൊച്ചുങ്ങൾ?" "ഒരു മോളാണ്.. വീട്ടിൽ ഇച്ചായനെ ഏല്പിച്ചിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്." "ഹസ്ബൻഡ് എന്ത് ചെയ്യുന്നു?" "ബഹറിനിൽ ബിസിനസ് ആണ്. ഇപ്പോൾ നാട്ടിൽ വന്നിട്ട് രണ്ടാഴ്ച ആകുന്നു. ഞാനും കൂടെ അവിടെ തന്നെ ആയിരുന്നു." ദൂരെ അവളെയും കാത്തു നിൽക്കുന്ന സ്ത്രീയെയും നോക്കി കൊണ്ട് അവൾ പറഞ്ഞു. "'അമ്മ എന്നെയും നോക്കി നിൽക്കയാണ്. ഞാൻ പോകട്ടെ.." മൊബൈൽ കൈയിൽ എടുത്തുകൊണ്ട് അവൾ പറഞ്ഞു. "ജീനാ.. നിന്റെ നമ്പർ താ.. ഞാൻ വിളിച്ചുകൊള്ളാം." "എനിക്ക് ഫോൺ ഇല്ല. ഇച്ചായന്റെ നമ്പറിൽ വിളിച്ചാൽ മതി." ക്ലാര ശ്രീഹരിയുടെ നേരെ തിരിഞ്ഞു നോക്കി. "നിനക്ക് അവൾക്കൊരു ഫോൺ വാങ്ങി കൊടുത്തൂടെ." അവൻ ഒരു ചിരിയോടെ പറഞ്ഞു. "ഞാൻ വാങ്ങി കൊടുക്കാന് പറഞ്ഞതാ. അവളെ പറഞ്ഞത് വേണ്ടെന്ന്." "എന്നെ ആര് വിളിക്കാനാണ് ചേച്ചി. ഇച്ചായന്റെ ഫോണിൽ വിളിച്ചാൽ മതി, ഞാൻ സംസാരിച്ചോളം." "ഇവന്റെ നമ്പർ എന്റെയിൽ ഉണ്ട്, ഞാൻ വിളിച്ചോളം." ക്ലാര നടന്നു തുടങ്ങിയപ്പോൾ ശ്രീഹരി പറഞ്ഞു. "വിദ്യയുടെ കല്യാണമാണ്. ഞങ്ങൾ വിളിക്കാൻ വരാം." നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു. "വിളിച്ചാൽ

💬 Comments

View all comments