Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
"നീയും വിവേകും തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നെന്നും, നിങ്ങളുടെ പ്ലാൻ അനുസരിച്ചാണ് ബ്രോക്കർ കല്യാണ ആലോചനയും ആയി എൻറെ അടുത്ത് വന്നതെന്നും എനിക്കറിയാം. പിന്നെ അവൻ നല്ലൊരു ഡോക്ടർ ആയത് കൊണ്ടും നല്ലൊരു ഫാമിലിയിൽ നിന്നും ആയതുകൊണ്ടും ആണ് കൂടുതൽ ഒന്നും സംസാരിക്കാതെ ഞാൻ കല്യാണം ഉറപ്പിച്ചത്.. അത് കൊണ്ട് ഈ വക ഡയലോഗ് ഒന്നും എന്നോട് അടിക്കരുത്." അത് കേട്ടപ്പോൾ വിദ്യയുടെ മുഖം ചമ്മൽ കൊണ്ട് വിവർണം ആയി. അവളുടെ മുഖം കണ്ടപ്പോൾ ജീനക്കും ചിരി വന്നു. "കൂടുതൽ ഇരുന്നു ചമ്മി നാറണ്ട.. മോള് പോയി റെഡി ആകാൻ നോക്ക്. ഞാൻ ഹോസ്പിറ്റലിൽ കൊണ്ടാക്കാം." പറഞ്ഞു പിടിച്ച് നില്ക്കാൻ വാക്കുകൾ ഒന്നും ഇല്ലാത്തതിനാൽ വിദ്യ അപ്പോൾ തന്നെ അവിടന്ന് സ്ഥലം കാലിയാക്കി. "എന്തിനാ ഇച്ചായാ അവളെ വിഷമിപ്പിച്ചെ.." ചായ ഒരിറക്ക് കുടിച്ച് കൊണ്ട് അവൻ പറഞ്ഞു. "വിഷമിപ്പിച്ചത് ഒന്നും അല്ലെടി.. അവൾക്ക് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെങ്കിൽ എന്നോട് തുറന്ന് പറയാമായിരുന്നല്ലോ. ഞാൻ എതിര് നിൽക്കുമായിരുന്നോ.. ഇതൊരുമാതിരി എന്നെ പൊട്ടൻ കളിപ്പിച്ചത് പോലല്ലേ അവൾ ചെയ്തത്.. അപ്പോൾ അവൾ ഒന്ന് അറിഞ്ഞിരിക്കണ്ടേ, അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തിരക്കുന്നുണ്ടായിരുന്നെന്നും അറിയുന്നുണ്ടായിരുന്നെന്നും." ജീന പിന്നെ ഒന്നും പറഞ്ഞില്ല. കുളിച്ച് റെഡി ആയ ശ്രീഹരി കാപ്പി കുടിക്കാനായി വന്നിരുന്നു. ജീന അവന്റെ മുന്നിലേക്ക് പ്ലേറ്റ് എടുത്തു വച്ചപ്പോൾ ശ്രീഹരി ചോദിച്ചു. "വിദ്യ ഇതുവരെ റെഡി ആയില്ലേ?" "അറിയില്ല." "നീ അവളെ പോയി കഴിക്കാൻ വിളിച്ച് കൊണ്ട് വാ." ജീന വിദ്യയുടെ റൂമിൽ ചെല്ലുമ്പോൾ കുളിച്ച് ഡ്രസ്സ് എല്ലാം മാറി റെഡി
💬 Comments
View all comments