0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.5K

കിടക്കുകയായിരുന്നു ശ്രീഹരി. "ഇച്ചായാ എഴുന്നേറ്റേ.." കണ്ണ് തുറക്കാതെ തന്നെ അവൻ പറഞ്ഞു. "നീ ഒന്ന് പോയെ.." "ആഹാ, ഇപ്പോൾ ശരിയാക്കി തരാം." അവൾ ചായ ഗ്ലാസ് മേശമേൽ വച്ചുകൊണ്ട് അവന്റെ പുതപ്പിൽ പിടിച്ച് വലിച്ചു. ശ്രീഹരി പുതപ്പിൽ ഇറുക്കി പിടിച്ച് കൊണ്ട് പറഞ്ഞു. "എന്റെ കൈയിൽ നിന്നും കിട്ടുമേ നിനക്ക്.." അവൾ പുതപ്പിൽ നിന്നും വിടാതെ പറഞ്ഞു. "എന്റെയിൽ നിന്നാ കിട്ടാൻ പോകുന്നെ. രണ്ടു ദിവസം മുൻപ് എന്തൊക്കെയാ പറഞ്ഞെ.. അഞ്ച് മണിക്ക് വിളിച്ചുണർത്തണം, ഓടാൻ പോകണം.. എന്നിട്ടിപ്പോൾ പോത്തുപോലെ കിടന്നുറങ്ങുന്ന കണ്ടില്ലേ." കണ്ണ് തുറന്ന് ചെറിയൊരു ചിരിയോടെ അവൻ പറഞ്ഞു. "അത് അവിടെ വച്ച് പറഞ്ഞതല്ലേ..." അപ്പോഴേക്കും റൂമിലേക്ക് കയറിവന്ന വിദ്യ ചോദിച്ചു. "എന്താ ഇവിടൊരു ബഹളം." "ഇച്ചായനെ എഴുന്നേൽപ്പിക്കാൻ നോക്കുവായിരുന്നു ഞാൻ." വിദ്യ ബെഡിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. "ഇതുവരെ എഴുന്നേറ്റില്ലേ.. എന്നെ ഹോസ്പിറ്റലിൽ കൊണ്ടാക്കേണ്ടതാണ്." രണ്ടുപേരും കൂടി ഇനി കിടക്കാൻ സമ്മതിക്കില്ല എന്ന് മനസിലായ ശ്രീഹരി ബെഡിൽ എഴുന്നേറ്റ് ഇരുന്നുകൊണ്ട് ചോദിച്ചു. "നീ എന്നും നിന്റെ കാറിൽ അല്ലെ പോകുന്നത്." "അതിന്നു സർവീസ് ചെയ്യാൻ കൊണ്ടുപോകാൻ ഏൽപ്പിച്ചിരിക്കയാണ്, ഇന്ന് എന്നെ ഏട്ടൻ കൊണ്ടാക്കിയെ പറ്റുള്ളൂ." ജീന നീട്ടിയ ചായ വാങ്ങിക്കൊണ്ട് വിദ്യയെ ചൊടിപ്പിക്കാനായി അവൻ പറഞ്ഞു. "ഇത് വലിയ ശല്യം ആയല്ലോ.." വിദ്യ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. "ശല്യമോ.. ഒരുത്തനെയും പിന്നാലെ പോയി കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കാതെ വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന് തന്നെ സമ്മതിച്ച എന്നെ പോലൊരു അനിയത്തിയെ കിട്ടാൻ ഭാഗ്യം വേണം." "എന്തോ.. കൂടുതൽ ഡയലോഗ് അടിക്കല്ലേ?" "എന്തേ.. ഡയലോഗ് അടിച്ചാൽ."

💬 Comments

View all comments