0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.5K

'അമ്മ വേലക്കാരിയോട് പറയുന്നത് ജീന കേട്ടത്. "ഉള്ളി തൊലിക്കണം.. ഇന്ന് ചിക്കൻ കറി വയ്ക്കുന്നുണ്ട്." അത് കേട്ട ജീന പറഞ്ഞു. "ചിക്കൻ ചെറുതായി ഫ്രൈ ചെയ്തിട്ട് കറി വയ്ക്കാൻ അമ്മെ.. അതാ ഇച്ചായന്‌ ഇഷ്ട്ടം.." എന്തോ ഒന്ന് ആലോചിച്ച ശേഷം അവൾ പറഞ്ഞു. "അല്ലെങ്കിൽ ചിക്കൻ കറി ഞാൻ തന്നെ വയ്ക്കാം." വിദ്യയും അമ്മയും പരസ്പരം മുഖത്തേക്ക് നോക്കി. വിദ്യ ചെറിയൊരു ചിരിയോടെ പറഞ്ഞു. "എന്ത് പറഞ്ഞാലും അവളുടെ ഒരു ഇച്ചായന്റെ ഇഷ്ട്ടം.. ഇക്കണക്കിന് ഇവൾ അമ്മയെ ഇവിടത്തെ അടുക്കളയിൽ നിന്നും പുറത്താക്കുന്ന ലക്ഷണം കാണുന്നുണ്ട്." അത് കേട്ടു ചെറുതായൊന്നു പരുങ്ങികൊണ്ടു ജീന പറഞ്ഞു. "അത്... അമ്മെ.. ഞാൻ..." അവളുടെ പരുങ്ങൽ കണ്ട് 'അമ്മ പറഞ്ഞു. "അവൾക്ക് വട്ടാണ് മോളെ.. അവന്റെ ഇഷ്ട്ടങ്ങൾ അറിയാവുന്നത് കൊണ്ടല്ലേ മോളങ്ങനെ പറയുന്നേ.. ഇവിടന്നു പോകുന്നവരെ അവന്റെ ഇഷ്ടത്തിന് മോള് തന്നെ എല്ലാം വച്ചോ." അത് കേട്ടപ്പോഴാണ് ജീനക്ക് ആശ്വാസം ആയത്. ഗ്ലാസിൽ ഒഴിച്ച കട്ടൻ വിദ്യയുടെ കൈയിൽ കൊടുത്ത് മറ്റൊരു ഗ്ലാസിൽ ചായയുമായി ജീന അടുക്കളയിൽ നിന്നും ശ്രീഹരിയുടെ റൂമിലേക്ക് നടന്നപ്പോൾ 'അമ്മ അവളെ തന്നെ നോക്കുകയായിരുന്നു. ശ്രീഹരിയുടെ ഇഷ്ടനുഷ്ടങ്ങൾ ഇതുപോലെ മനസിലാക്കി പ്രവർത്തിക്കുന്ന മറ്റൊരു പെണ്ണിനെ അവനായി ഇനി കണ്ടെത്താൻ പറ്റുമോ എന്നായിരുന്നു അമ്മയുടെ മനസ്സിൽ കൂടി അപ്പോൾ കടന്നു പോയ ചിന്ത. ജീന നൽകിയ ചായ കുറച്ച് വായിലാക്കി കണ്ണടച്ച് ആസ്വദിച്ച് കുടിച്ചിറക്കിയ ശേഷം വിദ്യ പറഞ്ഞു. "അമ്മാ.. സൂപ്പർ ടേസ്റ്റ് ഇതിന്." അത് കേട്ടു അംബികാമ്മ ചെറുതായി പുഞ്ചിരിച്ചു. ജീന റൂമിൽ ചെല്ലുമ്പോൾ നന്നായി മൂടിപ്പുതച്ച്

💬 Comments

View all comments