Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
'അമ്മ ചിരിച്ച് അവളെ കളിയാക്കികൊണ്ടു പറഞ്ഞു. "എങ്ങനെ കുറ്റം പറയാതിരിക്കും. അവിടെ ചെന്നിട്ട് അവനൊരു ചായ ഇട്ടു കൊടുക്കാൻ നിനക്കറിയാമോ?" അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. ''അമ്മ നോക്കിക്കോ.. ഞാൻ പാചകം പഠിച്ചിട്ടേ അവിടെ ചെന്ന് കയറുള്ളു. ജീന എനിക്ക് പഠിപ്പിച്ച് തരും." "ഓഹ്.. കണ്ടാൽ മതി." 'അമ്മ ഒരു ഗ്ലാസിൽ കോഫി ഒഴിച്ച് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു. "മോളിത് ഹരിക്ക് കൊണ്ട് പോയി കൊടുക്ക്." "അയ്യോ.. ഇച്ചായൻ ഇപ്പോൾ കോഫി കുടിക്കാറില്ല. കട്ടൻ ചായയാണ് രാവിലെ കുടിക്കുന്നെ." 'അമ്മ ചെറിയൊരു അതിശയത്തോടെ പറഞ്ഞു. "അവന്റെ ശീലങ്ങളൊക്കെ മാറിയോ?" "അത്.. ഇടയ്ക്ക് ഇച്ചായന് പനി ആയപ്പോൾ ഞാൻ കുറച്ച് ദിവസം കട്ടൻ ഇട്ടു കൊടുത്തതാണ്.. പിന്നെ ഇച്ചായൻ അതങ്ങ് പതിവാക്കി." 'അമ്മ നിരാശയോടെ പറഞ്ഞു. "ഞാൻ അറിഞ്ഞോ അവന്റെ ശീലങ്ങൾ മാറിയെന്ന്." "കുഴപ്പമില്ല.. 'അമ്മ മാറിക്കോ.. ഞാൻ ഇട്ടുകൊള്ളാം" അംബികാമ്മ ജീനക്കായി അവിടന്ന് മാറി നിന്ന് കൊടുത്തു. വിദ്യ പെട്ടെന്ന് പറഞ്ഞു. "അപ്പോൾ എനിക്കും കട്ടൻ.. ജീനയുടെ കട്ടൻചായ എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ." ജീന ചിരിച്ച് കൊണ്ട് അവൾക്കും കൂടി ഉള്ള വെള്ളം പാത്രത്തിലാക്കി അടുപ്പിലേക്ക് വച്ചു. "അമ്മാ.. ഏലക്ക ഇരിപ്പുണ്ടോ?" പച്ചക്കറി അറിഞ്ഞു കൊണ്ടിരുന്ന 'അമ്മ പറഞ്ഞു. "അവിടെ കുപ്പിയിലിരുപ്പുണ്ട് മോളെ.. വിദ്യയെ അതങ്ങു എടുത്തു കൊടുക്ക്." വിദ്യ എടുത്തു കൊടുത്ത കുപ്പിയിൽ നിന്നും രണ്ടു ഏലക്ക എടുത്തു തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടുകൊണ്ട് ജീന അവളോട് പറഞ്ഞു. "ഏലക്ക ഇട്ടാൽ നല്ല മണവും ചെറിയൊരു ടേസ്റ്റ് വ്യത്യാസവും ഉണ്ടാകും." കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർത്തുമ്പോഴാണ്
💬 Comments
View all comments