Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
പാടി കയറി മുകളിലേക്ക് നടന്നു. പിന്നാലെ ശ്രീഹരിയും വിദ്യയും. "നിങ്ങളൊക്കെ വന്ന സ്ഥിതിക്ക് ഞാൻ ഇനി ഒരാഴ്ചകൂടിയെ ഹോസ്പിറ്റലിൽ പോകുള്ളൂ കേട്ടോ." വിദ്യ അടുത്ത് തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. "അഹ്.. നീ വീട്ടിൽ ഉള്ളത് ജീനക്കും ഒരു കൂട്ടാകുമല്ലോ." അന്നത്തെ ദിവസം നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നതിനാൽ കുളി കഴിഞ്ഞയുടൻ അവർ ആഹാരവും കഴിച്ച് ഉറങ്ങാൻ കിടന്നു. മുൻപൊരിക്കൽ ആ വീട്ടിൽ നിന്നിരുന്നതിനാൽ രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ വേറൊരു വീട്ടിൽ വന്നു നിൽക്കുന്നതിന്റെ ഒരു സങ്കോചവും ജീനയ്ക്ക് ഇല്ലായിരുന്നു. ഉറക്കം എഴുന്നേറ്റ അവൾ നേരെ പോയത് അടുക്കളയിലേക്കാണ്. അവൾ അവിടെ ചെല്ലുമ്പോൾ 'അമ്മ അതി രാവിലെ തന്നെ അടുക്കള കയ്യടക്കിയിരുന്നു. അവളെ കണ്ട് കൊണ്ട് അംബികാമ്മ പറഞ്ഞു. "അഹ്.. മോളെഴുന്നേറ്റോ?" തെല്ലൊരു ജാള്യതയോടെ അവൾ പറഞ്ഞു "ഉറക്കം എഴുന്നേൽക്കാൻ കുറച്ച് വൈകിപ്പോയി." "അതിനിപ്പോൾ എന്താ.. ഇവിടെ അടുക്കളയിൽ വലിയ പണിയൊന്നും ഇല്ല. നമ്മൾ നാല് അഞ്ചുപേർക്കുള്ള ആഹാരം ഉണ്ടാക്കിയാൽ മതിയല്ലോ." ജീന അത് കേട്ടു പുഞ്ചിരിച്ചു. അവൾ അടുക്കള മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് അടുക്കള. പിന്നെ അടുക്കള സഹായത്തിനായി നിർത്തിയിരിക്കുന്ന വേലക്കാരി എന്തോ ചെയ്യുന്നുണ്ട്. "മോള് പോയി വിദ്യയെ വിളിച്ചുണർത്ത്.. 9 മണിക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് കയറേണ്ട പെണ്ണാണ്.. എന്നിട്ടും പോത്തുപോലെ കിടന്നുറങ്ങായാണ്. ചെന്ന് കയറുന്ന വീട്ടിൽ ഇനി എന്തൊക്കെ കാണിക്കുമോ എന്തോ?" അപ്പോഴാണ് അവരുടെ സംസാരവും കേട്ടുകൊണ്ട് വിദ്യ അവിടേക്ക് വന്നത്. ഉറക്കച്ചടവിൽ അവളുടെ മുടിയൊക്കെ വാരി പിരുന്നു കിടക്കുകയായിരുന്നു. "എന്നെ ഇങ്ങനെ കുറ്റമൊന്നും പറയണ്ട.. ഞാൻ എഴുന്നേറ്റു."
💬 Comments
View all comments