0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.5K

ശ്രീഹരി പെട്ടെന്ന് പറഞ്ഞു. "ബാക്കി സംസാരമൊക്കെ പിന്നെ.. നല്ല ക്ഷീണം ഉണ്ട്, ആദ്യം ഒന്ന് കുളിക്കണം." ജീനയും പറഞ്ഞു. "ശരിയാ.. ഒന്ന് കുളിക്കണം, തല പൊട്ടുന്ന വേദന." ശ്രീഹരി കാറിന്റെ ഡിക്കി തുറന്ന് ഒരു ബാഗ് എടുത്ത് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു. "നീ റൂമിലേക്ക് പൊയ്ക്കോ.. ബാക്കി ബാഗ് ഞാൻ അങ്ങ് കൊണ്ട് വരാം." ജീന ഒന്ന് കുളിച്ചാൽ മതിയെന്നുള്ള ചിന്തയിൽ ബാഗുമായി പെട്ടെന്ന് വീടിനകത്തേക്ക് നടന്നു. വിദ്യയും വീടിനകത്തേക്ക് പോകാനായി തുനിഞ്ഞപ്പോൾ ശ്രീഹരി പറഞ്ഞു. "ഹലോ.. മാഡം എങ്ങോട്ടു പോകുന്നു?" വിദ്യ എന്താ എന്നുള്ള ഭാവത്തിൽ തിരിഞ്ഞു നോക്കി. ഒരു ബാഗ് എടുത്തു താഴെ വച്ചുകൊണ്ടു അവൻ പറഞ്ഞു. "ഇതെടുത്ത് ജീനയുടെ റൂമിലേക്ക് കൊണ്ടുപോയി വയ്ക്ക്." ഞാനോ എന്ന ഭാവത്തിൽ വിദ്യ അവനെ നോക്കി. "എന്താടി കണ്ണുരുട്ടി നോക്കുന്നത്." "എന്റെ ഭാവി കെട്ടിയോൻ പറഞ്ഞേക്കുന്നത് കഠിനമായുള്ള ജോലികളൊന്നും ചെയ്യരുതെന്നാണ്." "അത് അവൻ കെട്ടി കഴിഞ്ഞ ശേഷം മോള് അനുസരിച്ചോ. ഇവിടെ ഇത്തിരി കഠിനപ്പെട്ട ജോലിയൊക്കെ ചെയ്യേണ്ടി വരും." ബാഗ് കൈയിലേക്ക് എടുത്തുകൊണ്ട് വിദ്യ പറഞ്ഞു. "ഒരു ഡോക്ടറെ കൊണ്ടാണ് ഈ ബാഗ് ചുമപ്പിക്കുന്നത് എന്ന് ഓർത്തോ.." ശ്രീഹരിയും ഒരു ബാഗ് കൈയിൽ എടുത്തു ചിരിച്ച് കൊണ്ട് അവളുടെ തോളിൽ പിടിച്ച് തള്ളി മുന്നോട്ട് നടത്തിച്ചു. അമ്മയും ചിരിച്ചുകൊണ്ട് അവർക്കൊപ്പം വീടിനുള്ളിലേക്ക് നടന്നു. അവർ വീടിനുള്ളിൽ ചെല്ലുമ്പോൾ ഹാളിൽ ഏതു റൂമിലേക്ക് പോകണമെന്നറിയാതെ സംശയിച്ച് നിൽക്കുകയായിരുന്നു ജീന. അത് കണ്ട് വിദ്യ പറഞ്ഞു. "നിന്റെ പഴയ റൂം തന്നെയാ നിനക്ക് ഈ പ്രവിശ്യവും." ജീന ചിരിച്ച്കൊണ്ടു

💬 Comments

View all comments