Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
വന്ന് നിൽക്കുന്ന ശബ്‌ദം കേട്ട് വീടിനകത്തു നിന്നും 'അമ്മ പുറത്തേക്ക് വന്നു. തൊട്ടു പിറകെ വിദ്യയും. ഇരുവരും ശ്രീഹരിയുടെ വരവ് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. ജീനയും കാറിൽ നിന്നും പുറത്തിറങ്ങി. മുറ്റത്തേക്കിറങ്ങിയ 'അമ്മ പറഞ്ഞു. "നിങ്ങൾ എന്താ ഇത്രയും വൈകുന്നതെന്നും ആലോചിച്ചിരിക്കുകയായിരുന്നു ഞങ്ങൾ.. രാവിലെ അവിടന്ന് ഇറങ്ങിയതല്ലേ." അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ടു ശ്രീഹരി പറഞ്ഞു. "ഞങ്ങൾ ജീനയുടെ വീടുവരെ ഒന്ന് പോയി. അതാ ഇത്രയും വൈകിയത്." അടുത്ത ചോദ്യം വിദ്യയുടെ വക ആയിരുന്നു. "ഏട്ടൻ ഇങ്ങോട്ടൊന്നു വന്നിട്ട് എത്രനാളായെന്ന് ഓർമ്മയുണ്ടോ?" അമ്മയുടെ കൈയിൽ നിന്നും പിടിവിട്ട് വിദ്യയുടെ തോളിലേക്ക് കൈ ഇട്ടുകൊണ്ട് ശ്രീഹരി പറഞ്ഞു. "അതിനിപ്പോൾ എന്താ?.. ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ എങ്ങും പോകുന്നില്ല. ഇവിടെ തന്നെ കാണും." അപ്പോഴേക്കും ജീന നടന്ന് അവർക്ക് അരികിലേക്ക് വന്നു.വിദ്യ ഒരു പുഞ്ചിരിയോടെ ജീനയുടെ കൈയിൽ മുറുകെ പിടിച്ച സൗഹൃദം പുതുക്കി. "ചത്താലും ഓഫീസ് എന്നും പറഞ്ഞു കിടക്കുന്ന എന്റെ ഏട്ടന് ഇത് എന്ത് പറ്റിയിട്ടാണ് അവിടന്ന് മൂന്നു മാസം മാറി നിൽക്കുന്നത്." ശ്രീഹരി ചിരിച്ച് കൊണ്ട് അതിന്റെ ഉത്തരവാദിത്തം ജീനയിൽ ചാർത്തി. "ഇവൾക്ക് എന്നും ഓഫീസിൽ പോയി വന്നുള്ള ജീവിതം മടുത്തെന്നു. അപ്പോൾ ഒരു മാറ്റം ആകാമെന്ന് ഞാനും കരുതി." ഇത് കേട്ട ജീന ഇതെന്തിനാ എന്റെ മണ്ടയിൽ ഇട്ടത് എന്ന ഭാവത്തിൽ അവനെ തുറിച്ച് നോക്കി. "അപ്പോൾ എന്റെ മോനെ കുറച്ച് നാളെത്തേക്ക് വീട്ടിൽ പിടിച്ച് നിർത്താൻ മോള് തന്നെ വേണ്ടി വന്നു അല്ലെ." അമ്മയുടെ ആ ചോദ്യത്തിന് ജീന ഒരു ചെറു പുഞ്ചിരി മറുപടിയായി നൽകി.
💬 Comments
View all comments