0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.5K

അവൾ ചുവന്നു കലങ്ങിയ കണ്ണുകൾ കൈ കൊണ്ട് തുടച്ച്‌ കൊണ്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. "എന്റെ എല്ലാ ആഗ്രഹങ്ങളും ഇച്ചായൻ എനിക്ക് സാധിച്ച് തരുന്നുണ്ട്. ഇതിനൊക്കെ പകരമായി ഞാൻ ഇച്ചായന്‌ എന്താ തരുക." അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു. "ഇപ്പോൾ വീട്ടിൽ കൊണ്ട് പോയതിനു പകരമായി ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുമോ?" അവൾ ആകാംഷയോടെ ചോദിച്ചു. "എന്താ..?" അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഒരു ഉമ്മ.." കരഞ്ഞു ചുവന്ന അവളുടെ മുഖത്ത് പെട്ടെന്ന് നാണം തെളിഞ്ഞു. അവന്റെ തോളിൽ കൈ കൊണ്ട് ചെറുതായി അടിച്ച് കൊണ്ട് അവൾ പറഞ്ഞു. "അയ്യേ.. നാണമില്ലാത്തവൻ.." "ഞാൻ ലിപ് കിസ് ഒന്നും അല്ലല്ലോ ചോദിച്ചത്. നെറ്റിയിൽ ഒരു ഉമ്മ ആണ്. അത് സ്നേഹം കൂടുമ്പോൾ ഞാൻ നിനക്കും തരുന്നതല്ലേ." അവൾ ഒന്നും മിണ്ടിയില്ല. ശ്രീഹരി ഡോർ തുറന്നു പുറത്തിറങ്ങാൻ ഭാവിച്ചു. അപ്പോൾ അവന്റെ പിന്നിൽ നിന്നും ജീനയുടെ വിളി കേട്ടു. "ഇച്ചായാ.." അവൻ തിരിഞ്ഞു നോക്കി. പെട്ടെന്ന് അവൾ സീറ്റിൽ നിന്നും എത്തിയെളിഞ്ഞു അവനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു. ശ്രീഹരി അവളെ തന്നിൽ നിന്നും അകറ്റി മുഖത്തു അവശേഷിച്ചിരുന്ന കണ്ണുനീർ കൈ കൊണ്ട് തുടച്ച്‌ മാറ്റിക്കൊണ്ട് പറഞ്ഞു. "ഇനി നീ കരയരുത്." അവൾ ഉറച്ച സ്വരത്തിൽ മറുപടി നൽകി. "ഇല്ല.. കരയില്ല."

സന്ധ്യയോടെ അടുപ്പിച്ചാണ് അവർ വീട്ടിൽ എത്തിയത്. കാറിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ശ്രീഹരിയുടെ മനസ്സിൽ വല്ലാത്തൊരു കുളിർമയും സന്തോഷവും ആയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് വീട്ടിലേക്ക് വരുന്നത്. അവസാനമായി വന്നത് വിദ്യയുടെ നിശ്ചയത്തിന് ആയിരുന്നു. മുറ്റത്ത് വണ്ടി

💬 Comments

View all comments