Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
അവളെ അടർത്തിമാറ്റി കിടത്തി. അതിനു ശേഷം അടുക്കളയിലേക്ക് പോയി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തൊണ്ടവേദന വന്നപ്പോൾ ഒരു ആശ്വാസത്തിന് കോഫി മാറ്റി കട്ടൻചായ കുടിച്ചതാണ്. ജീന ഉണ്ടാക്കിയ കട്ടൻ ചായയുടെ ടേസ്റ്റ് ഇഷ്ട്ടമായതിനാൽ പിന്നെ അതാക്കി പതിവ്. കട്ടനുള്ള വെള്ളം അടിപ്പിൽ വച്ച് തിരിഞ്ഞ് നോക്കുമ്പോഴാണ് ജീന പിറകിൽ നിൽക്കുന്നു. "ഇച്ചായന് എന്നെ വിളിച്ചൂടായിരുന്നോ?" അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. "നീ നല്ല ഉറക്കത്തിൽ ആയിരുന്നു. അതാ വിളിക്കാഞ്ഞെ." "ഇച്ചായൻ മാറ്.. ഞാൻ ചായ ഇടാം." അടുക്കള ഭരണം ജീനയ്ക്ക് ആയതിനാൽ അവൻ ഒഴിഞ്ഞു മാറി കൊടുത്തു. "നീ ഇന്ന് ഓഫീസിൽ വരണ്ട." അവൾ ആകാംഷയോടെ അവനോടു ചോദിച്ചു. "അതെന്താ?" "നാളെ രാവിലെ നമ്മൾ വീട്ടിലേക്ക് പോകും. പിന്നെ വിദ്യയുടെ കല്യാണത്തിന് ശേഷമേ തിരികെ ഉള്ളു.. അതുകൊണ്ട് നീ ഇന്ന് ഡ്രസ്സ് എല്ലാം പായ്ക്ക് ചെയ്യ്." അവൾ കുറച്ച് നേരത്തേക്ക് മൗന ആയി നിന്ന ശേഷം പറഞ്ഞു. "എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായ.. ആദ്യത്തെ പ്ലാൻ പോലെ നമുക്ക് അടുത്ത മാസം ആദ്യം പോയാൽ മതി." "ആ പ്ലാൻ ഒക്കെ ചെയ്ഞ്ച് ചെയ്തു. നമ്മൾ നാളെ തന്നെ പോകും." "എനിക്ക് വേണ്ടി ഇച്ചായൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. അതിന്റെ കൂടെ എനിക്കായി ഓഫീസിൽ നിന്ന് മാറി നിന്നാൽ അവിടത്തെ കാര്യങ്ങളെല്ലാം കുളം ആകും." ശ്രീഹരി കടിപ്പിച്ചു പറഞ്ഞു. "എന്റെ ഈ തീരുമാനത്തിൽ ഒരു മാറ്റം ഇല്ല." അവന്റെ സ്വരത്തിൽ ഉണ്ടായ മാറ്റം അവളെ ചെറുതായി വിഷമിപിപ്പിച്ചു. അത് അവളുടെ മുഖത്തു കാണാനും ഉണ്ടായിരുന്നു. അത് മനസിലായ ശ്രീഹരി
💬 Comments
View all comments