0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.4K

അവളുടെ വലതു കൈപ്പത്തി തന്റെ ഇരു കാരങ്ങൾക്കുള്ളിലുമായി അമർത്തി കൊണ്ട് പറഞ്ഞു. "ഈ യാത്ര നിനക്ക് വേണ്ടി മാത്രമല്ല.. എനിക്കും കൂടി വേണ്ടിയാണ് ജീന. ഈ തിരക്കുകൾക്കിടയിൽ നിന്നൊരു മാറ്റം ഞാനും എന്നെ ആഗ്രഹിക്കുന്നു." ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലെന്ന് മനസിലായ ജീന മൗനം പാലിച്ചു. പിന്നെ അവർക്കിടയിൽ സംസാരം ഒന്നും ഉണ്ടായില്ല. . . രാവിലെ തന്നെ ജീനയും ശ്രീഹരിയും യാത്രക്ക് തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങി. ജീന വാതിൽ പൂട്ടുന്ന സമയം ശ്രീഹരി ബാഗുകൾ എല്ലാം കാറിലേക്ക് എടുത്തു വച്ചു. ജീന അവളുടെ എല്ലാ ഡ്രെസ്സുകളും ബാഗിനുള്ളിൽ ആക്കി എടുത്തിരുന്നു. അല്ലെങ്കിൽ അവിടെ ചെല്ലുമ്പോൾ ശ്രീഹരി തനിക്കായി ആവിശ്യം ഇല്ലാതെ വീണ്ടും ഡ്രെസ്സുകൾ വാങ്ങികൂട്ടുമെന്ന് അവൾക്ക് നന്നായി അറിയാം. വാതിൽ പൂട്ടിക്കഴിഞ്ഞ ജീന മുറ്റത്ത് നിന്നിരുന്ന വേലക്കാരിയുടെ അടുത്ത് ഒരാഴ്ച കൂടുമ്പോൾ വന്നു തൂത്ത് തുടച്ച്‌ ഇടണമെന്ന നിർദ്ദേശം കൊടുത്ത ശേഷം കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നു. രാജുവിനോട് തലേ ദിവസം തന്നെ ശ്രീഹരി ഇനി തിരികെ വരുന്നതുവരെ ഓഫീസിലെ കാർ ഓടിക്കാൻ പോയാൽ മതിയെന്ന് നിർദ്ദേശം നൽകിയിരുന്നു. കാർ ഓടിക്കുന്നതിനിടയിൽ അവൻ ജീനയെ ശ്രദ്ധിച്ചു. മഞ്ഞ കളറിൽ ചുവപ്പും പച്ചയും ഡിസൈനുകൾ ഉള്ള ഒരു ടോപ്പും പാന്റും ആണ് അവൾ ഇട്ടിരുന്നത്. അവളുടെ വെളുത്ത ശരീരത്തിന് അത് നന്നായി ചേരുന്നുണ്ട്. അവളുടെ മുഖത്ത് ഒരു മ്ലാനത താളം കെട്ടി കിടക്കുന്നത് അവൻ ശ്രദ്ധിച്ചു. "നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ?" അവൾ പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ട് മൂളി. "എന്താ പറയാനുള്ളത്?" "ഞാൻ ഒരു

💬 Comments

View all comments