0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

കുറച്ച് ലെറ്റെറിന്റെ മോഡൽ അയച്ചു തരും, നിനക്ക് ഏതാ ഇഷ്ട്ടപ്പെട്ടതെന്ന് അവനോടു പറഞ്ഞാൽ മതി." "അപ്പോൾ ആൽബവും വിഡിയോസും ജിത്തുവേട്ടൻ തന്നെയാണോ?" "അവന് തന്നെ കൊടുക്കാനുള്ള ആലോചന ആണ്. അവന്റെ വർക്ക് നീ കണ്ടിട്ടുണ്ടോ?" "കണ്ടിട്ടുണ്ട്. നല്ല വർക്ക് ആണ്.. ജിത്തുവേട്ടന് കൊടുത്താൽ മതി." ജീന ചോദിച്ചു. "ഫുഡിന്റെ കാര്യം ആരെയെങ്കിലും ഏൽപ്പിച്ചോ?" "ഫുഡും പന്തലും എല്ലാം മൊത്തത്തിൽ അച്ചുവിന് കൊടുത്തു." ജിത്തുവും, അച്ചുവും ശ്രീഹരിയുടെ കൂട്ടുകാർ തന്നെ ആയിരുന്നു. ജീന പെട്ടെന്ന് പറഞ്ഞു. "ഐസ് ക്രീം നമുക്ക് ഒരു 5 ടൈപ്പ് ഫ്ലേവർ എങ്കിലും വേണം." "ഈ ജന്തുവിന് ആരോ ഐസ് ക്രീമിന് കൈ വിഷം കൊടുത്തിട്ടുണ്ട്. കൊണ്ട് പോകുന്ന വഴിയിൽ ഇവിടെ ഐസ് ക്രീം കണ്ടാലും അവിടെ ചാടി ഇറങ്ങിക്കോളും." ജീന ചുണ്ടു കൊണ്ട് ശ്രീഹരിയെ ഗോഷ്ഠി കാണിച്ചു. വിദ്യ അത് കണ്ട് ചിരിച്ചു. ശ്രീഹരിയുടെ പ്ലേറ്റിൽ ഇടിയപ്പം തീർന്നത് കണ്ട് ജീന ഒരു ഇടിയപ്പം കൂടി എടുത്തു അവന്റെ പാത്രത്തിലേക്ക് വച്ചു. "ഡി.. എനിക്ക് വേണ്ട.." ജീന അധികാര ഭാവത്തിൽ പറഞ്ഞു. "അങ്ങോട്ട് ഇരുന്നു കഴിക്കു, കുറച്ച് ദിവസമായി എന്തെങ്കിലും കഴിച്ചെന്ന് കാണിക്കും എന്നിട്ട് കൂട്ടുകാരോടൊപ്പം ഇറങ്ങി പോകും എന്നിട്ട് ഉച്ചക്ക് കഴിക്കാൻ പോലും ഇങ്ങോട്ടു വരില്ല." വാസുകി അവരുടെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജീനയെ സപ്പോർട് ചെയ്തുകൊണ്ട് വിദ്യ പറഞ്ഞു. "അത് ശരിയാ.. ഇനി കറങ്ങി നടത്തം പറ്റില്ല. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്." "എന്ത് ഒരുപാട് കാര്യങ്ങൾ?" "കല്യാണ ഡ്രസ്സ് ഡിസൈൻ ചെയ്യാൻ കൊടുക്കണം, ഗോൾഡ് എടുക്കണം.. എല്ലാർക്കും ഡ്രസ്സ് എടുക്കണം, കല്യാണം

💬 Comments

View all comments