Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
പറയാൻ തന്നെ ഒരുപാട് ഇടത്ത് പോകാനുണ്ട്, പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്." അതെന്താ എന്ന ഭാവത്തിൽ ജീനയും ശ്രീഹരിയും അവളെ നോക്കി. "ജീന എന്നെ പാചകം പഠിപ്പിക്കണം.. അവിടെ ചെന്ന് കയറുമ്പോൾ ഞാൻ നല്ലൊരു പാചകക്കാരി ആയിരിക്കുമെന്ന് അമ്മയോട് വെല്ലുവിളിച്ചേക്കയാണ്." ഒരു ചിരിയോടെ ജീന പറഞ്ഞു. "അത് ഞാൻ ഏറ്റു." അപ്പോഴേക്കും അവിടേക്ക് എഴുന്നേറ്റ് വന്ന വാസുകി പറഞ്ഞു. "ഡ്രസ്സ് എടുക്കുമ്പോൾ കുടുംബത്തിൽ എല്ലാർക്കും എടുക്കണം, അല്ലെങ്കിൽ അതൊരു പരാതി ആകും." അവിടെ വന്നനാൾ തൊട്ട് സ്വാതന്ത്രത്തോടെ ആ കുടുംബത്തിലെ ഒരാളെന്ന പോലെ പെരുമാറിയിരുന്നതിനാൽ ജീന വാസുകിയുടെ കാര്യം ഓർക്കാതെ പെട്ടെന്ന് പറഞ്ഞു. "എനിക്ക് തലേ ദിവസം പാവാടയും ടോപ്പും മതി, കല്യാണത്തിന്റെ അന്ന് സാരിയും.. കളർ ഏത് വേണമെന്ന് ഇച്ചായൻ സെലക്ട് ചെയ്തോ." ജീന അത് പറഞ്ഞതും അത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ വാസുകി അവളെ രൂക്ഷമായി നോക്കി. അത് കണ്ട് ജീന പെട്ടെന്ന് മുഖം താഴ്ത്തി ഇരുന്നു. വിദ്യയും ശ്രീഹരിയും അത് ശ്രദ്ധിക്കുകയും ചെയ്തു. വാസുകി ഹരിയോട് പറഞ്ഞു. "അതുപോലെ അടുത്ത ബന്ധുക്കളുടെ വീട്ടിലൊക്കെ നീയും കൂടി പോയി വേണം കല്യാണം വിളിക്കാൻ." ശ്രീഹരി എടുത്തടിച്ചപോലെ പറഞ്ഞു. "രണ്ടു ചിറ്റപ്പന്മാരുടെയും വീട്ടിൽ പോകാൻ ഞാനില്ല." അച്ഛൻ മരിച്ച് ബിസിനസ് നഷ്ടത്തിൽ ആയി തുടങ്ങിയപ്പോൾ തന്നെ അവരുടെ ഷെയറും വാങ്ങി ശ്രീഹരിയുടെ കുടുംബത്തിന്റെ അവസ്ഥ നോക്കാതെ പോയ രണ്ടു ചിറ്റപ്പന്മാരോടും ശ്രീഹരിക്ക് ഇന്നും ദേഷ്യം തന്നെ ആയിരുന്നു. "നിന്റെ പെങ്ങളുടെ കല്യാണമാണ്, അത് മാത്രം നീ ആലോചിച്ചാൽ മതി." വാസുകി അടുക്കളയിലോട്ടു നടന്നു. ജീന അപ്പോഴും മുഖം
💬 Comments
View all comments