0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

കാണാൻ വല്ലാത്തൊരു ഭംഗി തന്നെ ആയിരുന്നു. ആ തോന്നൽ തനിക്ക് മാത്രമല്ലെന്ന് ഉറപ്പിച്ച് കൊണ്ട് ജിത്തുവിന്റെ വാക്കുകൾ അവന്റെ കാതുകളിൽ പതിച്ചു. "ദിവസം ചെല്ലും തോറും നിന്റെ ജീനയുടെ ഭംഗിയും കൂടി കൂടി വരുവാണല്ലോടാ.." അവന്റെ ആ വാക്കുകൾ ശ്രീഹരിയെ ചെറുതായി അഭിമാനം കൊള്ളിച്ചു. പക്ഷെ ജീനയുടെ സൗന്ദര്യം തന്നെ എന്തിനാണ് അഭിമാനം കൊള്ളിച്ചതെന്ന് അപ്പോൾ അവന് മനസിലായില്ല. ശ്രീഹരി അവിടെ നിൽക്കുന്നത് കണ്ടുകൊണ്ട് രണ്ടുപേരും അവരുടെ അടുത്തേക്ക് വന്നു. അവർ അടുത്ത് എത്തിയതും അച്ചു പറഞ്ഞു. "കല്യാണം ആയപ്പോൾ നിനക്കിത്തിരി ഭക്തി കൂടുതൽ ആണല്ലോടി." ഒരു ചിരിയോടെ വിദ്യ പറഞ്ഞു. "കല്യാണമൊക്കെ അടുക്കുമ്പോൾ ആർക്കായാലും ഇത്തിരി ദൈവ വിചാരണ ഒക്കെ ഉണ്ടാകും ചേട്ടാ." അടുത്ത കൗണ്ടർ ജിത്തുവിന്റെ വക ആയിരുന്നു. "ഇപ്പോൾ നീ ദൈവത്തെ വിളിക്കും.. കല്യാണം കഴിഞ്ഞാൽ പിന്നെ അവനായിരിക്കും ദൈവത്തെ വിളിക്കാൻ പോകുന്നത്." "കൂടുതൽ ഡയലോഗ് ഒന്നും വേണ്ട കേട്ടോ.. എന്റെ കല്യാണ ആൽബം കുളമാക്കിയാൽ അപ്പോഴാണ് എന്റെ കൈയിൽ നിന്നും കിട്ടാൻ പോകുന്നെ." "ആ കാര്യത്തിൽ നീ പേടിക്കയൊന്നും വേണ്ട.. ഞാൻ സൂപ്പർ ആക്കി തന്നിരിക്കും." ഒരു ചിരിയോടെ വിദ്യ പറഞ്ഞു. "വിഡിയോസിലൊക്കെ ഞാൻ ആയിരിക്കണം ഹൈലൈറ്.. വിവേകേട്ടൻ ഇത്തിരി കുളമായാലും വേണ്ടില്ല.. ഞാൻ ഇങ്ങനെ തിളങ്ങി നിൽക്കണം." "നീ ഫോട്ടോ ഷൂട്ടിന് ഒരു മൂന്നു നാല് ജോഡി ഡ്രസ്സ് എടുത്തു വച്ചേക്കണം.. ജീനയെ കൊണ്ട് ഡ്രസ്സ് സെലക്ട് ചെയ്യിച്ചത് മതി.. ഇവൾ ഇടുന്ന ഡ്രസ്സ് എല്ലാം സൂപ്പർ ആണ്." ചെറിയൊരു ഞെട്ടലോടെ ജീന പറഞ്ഞു. "ഞാൻ സെലക്ട് ചെയ്യാനോ.. ബെസ്ററ്..

💬 Comments

View all comments