0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

എനിക്ക് ഈ ഡ്രസ്സ് എല്ലാം സെലക്ട് ചെയ്ത് എടുത്തു തരുന്നതൊക്കെ ഇച്ചായനാണ്." ശ്രീഹരിയെ നോക്കി കൊണ്ട് ജിത്തു ചോദിച്ചു. "ഇവനോ?.. ഇവന് ഇങ്ങനൊക്കെ ഡ്രസ്സ് സെലക്ട് ചെയ്യാൻ അറിയാമോ?" അതിനുള്ള മറുപടി വിദ്യ ആണ് പറഞ്ഞത്. "എനിക്കൊന്നും എടുത്തു തരാറില്ലെന്നേ ഉള്ളു, ബാക്കി ഉള്ള പെണ്പിള്ളേര്ക്ക് ചേരുന്ന രീതിയിൽ എടുത്തു കൊടുക്കാൻ ഏട്ടൻ പണ്ടേ മിടുക്കനാണ്." ശ്രീഹരി അവളുടെ ചെവിയിൽ പിടിക്കാൻ ഭാവിച്ചപോൾ അതിൽ നിന്നും ഒഴിഞ്ഞു മാറി അച്ചുവിനോട് വിദ്യ പറഞ്ഞു. "അച്ചുവേട്ടനോട് പറയാൻ ജീനക്ക് ഒരു ഓപ്ഷൻ ഉണ്ട്." "ഐസ് ക്രീമിന്റെ കാര്യമല്ലേ.. അത് അവൻ എന്നോട് പറഞ്ഞിരുന്നു.. ജീനക്ക് ഏതൊക്കെ ഫ്ലേവർ വേണമെന്ന് ഇങ്ങു പറഞ്ഞാൽ മതി, ഞാൻ അങ്ങ് എത്തിച്ചേക്കാം." ജീന ചെറിയൊരു ചമ്മലോടെ മുഖം താഴ്ത്തി നിന്നു. ശ്രീഹരി പറഞ്ഞു. "നിങ്ങൾ ഇങ്ങനെ കത്തി വച്ച് കൊണ്ട് നിൽക്കാതെ പോയി തൊഴുത്തിട്ടു വാ." "അത് ശരിയാ.. വാ നമുക്ക് തൊഴുത്തിട്ട് വരാം." വിദ്യ ജീനയുടെ കൈ പിടിച്ചതും അവൾ പറഞ്ഞു. "ഏയ്.. ഞാൻ ഇല്ല.. നീ പോയിട്ട് വാ..ഞാൻ ഇവിടെ നിന്നോളം." വിദ്യ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു. "അതെന്താ.. നിനക്ക് ഞങ്ങളുടെ ദൈവത്തെ ഇഷ്ടമല്ലേ?" "ഏയ്.. അതല്ല... ഞാൻ ക്ഷേത്രത്തിൽ കയറുന്നത് ആരെങ്കിലും കണ്ട് എന്തെങ്കിലും പറഞ്ഞല്ലോ?" അതുകേട്ട ജിത്തു പറഞ്ഞു. "അതിൽ ജീന പേടിക്കണ്ട.. ഈ നാട്ടിലെ ഏറ്റവും വലിയ കട്ട സങ്കി ഞാൻ ആണ്.. ഒരാളും ഒന്നും പറയില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നു." അത് കേട്ട ജീന ഒന്നാലോചിച്ചു ശേഷം പറഞ്ഞു. "എങ്കിൽ ഇച്ചായനും കൂടി

💬 Comments

View all comments