0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

വിചാരിച്ചു. 'അപ്പോൾ വെറുതെ അല്ല ഈ വരവ്. അപ്പച്ചിയുടെ പരദൂഷണത്തിന്റെ ഫലമാണ് ഈ സന്ദർശനം., മൂ.ചി. - അവൾ എന്തിനാ ഇവിടെ വന്നു നിൽക്കുന്നെ?" 'അമ്മ - അവന്റെ കൂട്ടുകാരി ആണ് ജീന.. അപ്പോൾ കല്യാണം ഒക്കെ ആയോണ്ട് ഒരു സഹായത്തിന് വന്നതാണ്. ഇ.ചി. - ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് എറണാകുളത്തും അവൾ അവന്റെ കൂടെ തന്നാണ് താമസം എന്നാണല്ലോ. വാസുകി - നീയും കൂടി അറിഞ്ഞാണോ അവൻ ഇതൊക്കെ കാണിക്കുന്നത്, ആരെങ്കിലുമൊക്കെ അറിഞ്ഞാൽ എന്താ പറഞ്ഞിട്ടുണ്ടാക്കുക എന്ന് അറിയാമോ നിനക്ക്. സംസാരം കൂടുതൽ നീട്ടി കൊണ്ട് പോകാൻ താല്പര്യം ഇല്ലാത്തതിനാൽ അംബികാമ്മ പറഞ്ഞു. "നാട്ടുകാരെ പേടിച്ച് നമ്മൾ ജീവിക്കരുതെന്ന എന്റെ ഭർത്താവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. പിന്നെ എനിക്ക് ഹരിയേയും അതിനേക്കാളുപരി ജീനയെയും നല്ല വിശ്വാസമാണ്. അതുകൊണ്ട് അവർ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നതിൽ എനിക്ക് ഒന്നും തോന്നിട്ടില്ല. പിന്നെ അവർ തമ്മിൽ ഒരു ഇഷ്ട്ടം ഉണ്ടായി കല്യാണം എന്നൊരു ആവിശ്യം ഉന്നയിച്ചാൽ ഞാൻ ഞാൻ അത് അംഗീകരിക്കും.. കാരണം അവനെ മനസിലാക്കി ജീവിക്കാൻ ജീനയെക്കാളും നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല." അംബികാമ്മയുടെ എടുത്തടിച്ച പോലുള്ള ഈ മറുപടി കേട്ട് വിദ്യ ഉൾപ്പെടെ അവിടെ എല്ലാരും കുറച്ച് നേരം കണ്ണും മിഴിച്ചിരുന്നു. വാസുകി - അംബികേ.. നീ എന്തൊക്കെയാ ഈ പറയുന്നേ? അവളെ കല്യാണം കഴിക്കാൻ നീ സമ്മതിക്കുമെന്നോ?" മൂ.ചി. - ഞാൻ അപ്പോഴേ പറഞ്ഞതാ ഇത് ചോദിക്കാനും പറയാനൊന്നും ഇങ്ങോട്ടു വരേണ്ടെന്ന്. ഇവളുടെ ഭർത്താവിനും ഇല്ലായിരുന്നല്ലോ ഈ ജാതിയും മതവും ഒന്നും നോക്കക്കം..

💬 Comments

View all comments